വെള്ളത്തെ കൂട്ടുപിടിച്ച് അമിത വണ്ണം കുറയ്ക്കാം; ഭക്ഷണം കഴിക്കും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി  

സര്‍ജിക്കല്‍ സ്‌ട്രൈക്ക്: മോഡിക്കെതിരെ രാഹുലിന്റെ ‘ദല്ലാള്‍’ പരാമര്‍ശത്തിന് അഖിലേഷിന്റെ പിന്തുണ; ‘രാഹുലിന്റേത് ഏറെ ചിന്തിച്ച് നടത്തിയ പ്രയോഗം’ 

അമിത വണ്ണം അലട്ടുന്നവര്‍ ചില കാര്യങ്ങള്‍ ഭക്ഷണ സമയത്ത് ശ്രദ്ധിച്ചാല്‍ ഭാരം കൂടുന്നത് തടയാനാകും. വെള്ളം കുടിക്കുന്ന കാര്യത്തില്‍ വലിയ ശ്രദ്ധ ചെലുത്താത്തവര്‍ അക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ അമിതവണ്ണം പിടിച്ചു നിര്‍ത്താനാകും. ഭക്ഷണത്തില്‍ ഒരു വെള്ളം കുടി സ്ട്രാറ്റജി ഉണ്ടാക്കിയാല്‍ തന്നെ അമിത ഭാരം ഫലപ്രദമായി ഒഴിവാക്കാനാകും. പ്രത്യേകിച്ചും കുട്ടിക്കാലത്ത് തന്നെ അമിത വണ്ണത്തിലേക്ക് നീങ്ങുന്ന കുട്ടികളില്‍ ഈ ശീലം ഉണ്ടാക്കിയെടുക്കുന്നത് ഭാവിയിലെ പ്രതിസന്ധി ഘട്ടം ഒഴിവാക്കാന്‍ സഹായിക്കും.

ശരീരത്തില്‍ അമിതമായി കൊഴുപ്പടിയുകയും ആഹാരം അമിതമാകുന്നുവെന്നും ശരീരം വണ്ണം വെയ്ക്കുന്നുവെന്നും തോന്നുന്നവര്‍ പ്രധാന ഭക്ഷണങ്ങള്‍ക്ക് മുമ്പ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. രണ്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിച്ച ശേഷം ഭക്ഷണം കഴിക്കുക. ഇത് ശരീരം ഭാരം കുറയ്ക്കാനും അമിതാഹാരം ഒഴിവാക്കാനും സഹായിക്കുമെന്നാണ് യുകെയില്‍ നടത്തിയ പഠനം തെളിയിക്കുന്നത്.

ഒബീസിറ്റി ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് വന്നത്. മൂന്ന് മാസം ഇത്തരത്തില്‍ ഭക്ഷണത്തിന് മുമ്പ് വെള്ളം ശീലമാക്കിയവര്‍ക്ക് നാല് കിലോയിലധികം ഭാരം കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.

ബ്രിമ്മിങ്ഹാം യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരും ഈ വാദത്തെ അംഗീകരിക്കുന്നു. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ഫലപ്രദമായി അമിത വണ്ണം ഒഴിവാക്കാനുള്ള രീതിയായി വിലയിരുത്തുന്നു. ഇത് ആളുകള്‍ക്ക് പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നാനും അമിതമായി ഭക്ഷണം കഴിക്കാതിരിക്കാനും കാരണമാകും.

വിശപ്പ് തോന്നുന്ന അവസരങ്ങളില്‍ വെള്ളം കുടിച്ച ശേഷം മാത്രം ഭക്ഷണം കഴിക്കുക. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുക. ഇവ വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

കുട്ടികള്‍ പഴയ കാലത്തെ അപേക്ഷിച്ച് അമിതമായി വണ്ണം വെയ്ക്കുന്നത് കൂടി വരികയാണെന്നും ഇത് ജീവിത ശൈലിയിലേയും ഭക്ഷണ സംസ്‌കാരത്തിന്റെയും മാറ്റം കൊണ്ടാണെന്നും മറ്റൊരു പഠനം ചൂണ്ടി കാണിക്കുന്നു. അമിത വണ്ണം ആരോഗ്യമല്ലെന്ന് തിരിച്ചറിയണമെന്നും കുട്ടികളുടെ ശീലം തുടക്കത്തില്‍ തന്നെ മാറ്റാന്‍ ശ്രമിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നു.

You must be logged in to post a comment Login