വെള്ളപ്പൊക്കം: യുപിയില്‍ 11 മരണം; അടിയന്തര സഹായമെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

UP_floodsലക്‌നോ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 11 പേര്‍ മരിച്ചു. ബുണ്ഡല്‍കാന്‍ഡ് മേഖലയില്‍ നൂറോളം മണ്‍കുടിലുകള്‍ തകര്‍ന്നു വീണു. കഴിഞ്ഞ രണ്ടു ദിവസമായി ഉത്തര്‍പ്രദേശിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. കാണ്‍പൂരില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഇതില്‍ രണ്ടു പേര്‍ കുട്ടികളാണ്. അലഹബാദിലും വീട് തകര്‍ന്ന് 12 വയസുകാരി മരിച്ചു.

കനത്ത മഴ തുടര്‍ന്നാല്‍ യുപിയിലെ ജലസംഭരണികളെല്ലാം നിറയും. ഇതോടെ ജലസംഭരണികളിലെ വെള്ളം തുറന്നുവിടേണ്ടി വരും. ഇത് ബിഹാറിന്റെ പല മേഖലകളിലും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വെള്ളപ്പൊക്ക മേഖലകളില്‍ അടിയന്തര സഹായങ്ങള്‍ എത്തിക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

You must be logged in to post a comment Login