വെള്ളാപ്പള്ളിയുടെ പേരിലുള്ള കോളജിന്റെ പേര് മാറ്റി; ഗോകുലം ഗോപാലൻ ചെയർമാൻ

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നീക്കവുമായി സുഭാഷ് വാസു.വെള്ളാപ്പള്ളിയുടെ പേരിലുണ്ടായിരുന്ന കോളേജിന്റെ പേര് മാറ്റി. ശ്രീ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ പേരാണ് സുഭാഷ് വാസു നീക്കം ചെയ്തത്. മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നാണ് കോളജിന്റെ പുതിയ പേര്.

ഗോകുലം ഗോപാലനാണ് കോളജിന്റെ പുതിയ ചെയർമാൻ. അഞ്ചുകോടി രൂപ നിക്ഷേപിച്ചാണ് ഗോകുലം ഗോപാലൻ ട്രസ്റ്റിന്റേയും കോളജിന്റേയും ചെയർമാനായത്. തിരുത്തൽ ശക്തിക്കൊപ്പം താൻ ഉണ്ടാകുമെന്ന് ഗോകുലം ഗോപാലൻ വ്യക്തമാക്കി. എസ്എൻഡിപിയെ ശുദ്ധീകരിക്കാൻ മുന്നിൽ തന്നെയുണ്ടാകുമെന്നും ഗോകുലം ഗോപാലൻ കൂട്ടിച്ചേർത്തു.

തനിക്ക് ഭൂരിപക്ഷം ഉണ്ടായിരുന്ന ഗവേർണിങ് ബോഡിയുടെ അധികാരം ഉപയോഗിച്ചാണ് സുഭാഷ് വാസുവിന്റെ നീക്കം. വെള്ളാപ്പള്ളി ആരോപിക്കുംപോലെ അദ്ദേഹത്തെ തീർക്കാനുള്ള ചാവേർ തന്നെയാണ് താനെന്ന് സുഭാഷ് വാസു പറഞ്ഞു.

You must be logged in to post a comment Login