വെസ്പ എലഗന്റ് 150 സ്‌പെഷ്യല്‍ പതിപ്പ് ഇന്ത്യയിലെത്തി; വില 95,077 രൂപ

ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പിയാജിയോയില്‍ നിന്നും വീണ്ടും ഒരു വെസ്പ. വെസ്പ എലഗന്റ് 150 സ്‌പെഷ്യല്‍ പതിപ്പാണ് പുറത്തിറക്കിയത്. 95,077 രൂപയാണ് പൂണെ എക്‌സ്‌ഷോറൂം വില. നിലവിലുള്ള SXL/VXL എന്നീ രണ്ടു പതിപ്പുകള്‍ക്ക് പുറമേയാണ് പുതിയ 150 സിസി സ്‌പെഷ്യല്‍ പതിപ്പ് അവതരിപ്പിച്ചത്.

രാജ്യത്തെ എല്ലാ വെസ്പ/അപ്രീലിയ/മോട്ടോപ്ലെക്‌സ് ഷോറൂമുകളിലും വാഹനത്തിന്റെ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു.പ്രീമിയം ലുക്ക് സമ്മാനിക്കുന്ന വെസ്പയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ പുത്തന്‍ ഫീച്ചറുകള്‍ ഒരുക്കിയാണ് പിയാജിയോ സ്‌പെഷ്യല്‍ എഡിഷനെ എത്തിക്കുന്നത്.

ബീജ് യുനികോ, പേള്‍ വൈറ്റ് എന്നീ രണ്ടു നിറങ്ങളിലാണ് വെസ്പ എലഗന്റ് എത്തുന്നത്. ട്വിന്‍ ലെതര്‍ ഫിനിഷ്ഡ് സീറ്റ്, വിന്റ് സ്‌ക്രീന്‍, ക്രോം കളര്‍ മിറര്‍, 12 ഇഞ്ച് അലോയി വീല്‍, എലഗന്റ് ബാഡ്ജ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഫ്രെണ്ട് ബംമ്പര്‍ ഗാര്‍ഡ്, ബോഡി മുഴുവന്‍ ആവരണം ചെയ്യുന്ന ക്രോം ഗാര്‍ഡ്, കളേര്‍ഡ് ഹെല്‍മറ്റ് എന്നിവ അഡിഷണല്‍ ആക്‌സസറിയായി ലഭിക്കും.

വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേര്‍സില്‍ മാറ്റമില്ല. 150 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 7000 ആര്‍പിഎമ്മില്‍ 11.4 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 11.5 എന്‍എം ടോര്‍ക്കുമേകും. കമ്പനി ഡീലര്‍ഷിപ്പുകള്‍ക്ക് പുറമേ പേ ടിഎമ്മിലൂടെ ഓണ്‍ലൈന്‍ വഴിയും വെസ്പ എലഗന്റ് സ്‌പെഷ്യല്‍ പതിപ്പ് സ്വന്തമാക്കാം.

You must be logged in to post a comment Login