വേങ്ങര ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി കണ്‍വെന്‍ഷന്‍ ഇന്ന്

മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ പി.പി.ബഷീറിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. വേങ്ങര ടൗണിലെ എപിഎച്ച് ഓഡിറ്റോറിയത്തില്‍ മൂന്ന് മണിക്കാണ് കണ്‍വെന്‍ഷന്‍.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എന്‍സിപി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ടി പി പീതാംബരന്‍, മന്ത്രിമാരായ മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, സ്ഥാനാര്‍ത്ഥി അഡ്വ. പിപി ബഷീര്‍, സിപിഐഎം നേതാക്കളായ പാലൊളി മുഹമ്മദ് കുട്ടി, എ വിജയരാഘവന്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുള്‍ വഹാബ്, സിഎംപി ജനറല്‍ സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍, ആര്‍എസ്പി നേതാവ് സി പി കാര്‍ത്തികേയന്‍ എന്നിവരും ജില്ലയിലെ നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. സെപ്തംബര്‍ 23, 24 തീയതികളില്‍ പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ ചേരാനും തീരുമാനമുണ്ട്.

You must be logged in to post a comment Login