വേദനകളുടെ ഡോക്ടര്‍ ഇഞ്ചി

സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഇഞ്ചി,  സവിശേഷ ഗന്ധത്താലും രുചിയാലും വേറിട്ടു നില്‍ക്കുന്ന ഒന്നാണ്. മാത്രമല്ല, ഒട്ടേറെ രോഗങ്ങളുടെ ദ്രുതഗതിയിലുള്ള ശമനത്തിനായി ഇഞ്ചി ഉപയോഗിക്കുന്നുമുണ്ട്. നമ്മുടെ  പാചകത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നായി ഇഞ്ചിയും സ്ഥാനം പിടിച്ചിട്ടുണ്ട്. . വയറുവേദന, വയറില്‍ അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍, വയര്‍ കമ്പിക്കല്‍ എന്നിവ പരിഹരിക്കുന്ന ഡോക്ടര്‍ തന്നെയാണ് ഇഞ്ചി.

ഓക്കാനവും ഛര്‍ദിയും പ്രതിരോധിക്കാന്‍ ഇഞ്ചി ഉത്തമമത്രേ. ഒരു കഷണം ഇഞ്ചിയെടുത്തു ചവച്ചു നോക്കൂ, മനം പുരട്ടല്‍ പമ്പ കടക്കുന്നതു കാണാം. ദഹനശക്തി വര്‍ധിപ്പിക്കുന്നതിനും ഇഞ്ചി സഹായിക്കും. ന്യൂട്രിയന്റ്‌സും പ്രോട്ടീന്‍സും ആഗിരണം ചെയ്ത് ദഹനശക്തിയുടെ ഫസ്റ്റ് എയ്ഡായി പ്രവര്‍ത്തിക്കാന്‍ ഇഞ്ചിക്കു സാധിക്കുന്നുണ്ട്
തലവേദനയ്ക്കുള്ള വേദനസംഹാരിയായും ഇഞ്ചി ജ്യൂസ് ഉപയോഗിക്കുന്നുണ്ട്. പൊടിച്ചെടുത്ത ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിക്കുക. അരിച്ചെടുത്ത് ഈ വെള്ളം കുടിച്ചു നോക്കൂ, കടുത്ത തലവേദനയ്ക്ക് ശമനം കിട്ടുന്നതു കാണാം. ജലദോഷം, ചുമ, തൊണ്ടവേദന, പനി എന്നിവയ്ക്കുള്ള ഔഷധമെന്ന ഖ്യാതിയും ഇഞ്ചിക്കുണ്ട്. ചുക്ക് കാപ്പി ഇതിനുള്ള ഉത്തമ ഔഷധം തന്നെ.

ആര്‍ത്തവസമയത്തെ അസഹനീയമായ വയറുവേദനയ്ക്കും ഇഞ്ചി ആശ്വാസം നല്‍കുന്നുണ്ട്. പലരും വേദനസംഹാരിയായി തന്നെ ഇഞ്ചിയെ ഉപയോഗിക്കുന്നുമുണ്ട്. പപച്ച ഇഞ്ചി ഉപ്പു ചേര്‍ത്തും, ഇഞ്ചി തേന്‍ ചേര്‍ത്തും, ഇഞ്ചിക്കറിയായും, ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളമായും, ഇഞ്ചി ഉണക്കിയെടുത്ത് ചുക്കു രൂപത്തിലും കറികള്‍ക്ക് രുചി കൂട്ടാനുള്ള ഒന്നായുമെല്ലാം ഇഞ്ചി വ്യത്യസ്തതയാര്‍ന്ന വിഭവമാകുന്നു.

You must be logged in to post a comment Login