വേദാന്തയുടെ ഗോള്‍ഡ്മാന്‍ : നവീന്‍ അഗര്‍വാള്‍

 

ചെറൂക്കാരന്‍ ജോയി

മിന്നുന്നതെല്ലാം പൊന്നാണ്!ഈ സമവാക്യം മഹാത്ഭുതമല്ലെന്ന് മാലോകരെ വിശ്വസിപ്പിച്ചെടുത്തത് വേദാന്തയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ നവീന്‍ അഗര്‍വാളാണ്. ജ്യേഷ്ഠന്‍ അനില്‍ അഗര്‍വാള്‍ ചീഫായുണ്ട്. മെറ്റല്‍ രാജാവായി. എന്‍.ആര്‍. ഐപൗരന്‍എന്നാല്‍ വ്യവസായി ഉരുക്കു മനുഷ്യന്‍ നവീന്‍ അഗര്‍വാളിന്റെ അശ്രാദ്ധ പരിശ്രമം ഹിന്ദുസ്ഥാനില്‍ ഫലവത്തായി. അതാണ് നാം ചിവിട്ടി നടക്കുന്ന കല്ലും മണ്ണും മുത്തും പവിഴുമാണെന്ന് ദേശീയ ഓഹരിക്കാരെ നവീന്‍ ശക്തിയുക്തം വിശ്വസിപ്പിക്കുന്നതും ഇദ്ദേഹത്തിന്റെ വ്യവസായ പാടവമൊന്ന് മാത്രമാമ് കമ്പനിയിവിടം വേരുറച്ച് തഴച്ച് വളരാന്‍ കാരണം. മറ്റൊരു പരമാര്‍ത്ഥം ഇരുവര്‍ക്കും മലയാളി ബുദ്ധിയും തണലും ഇഷ്ട പിടിച്ചമട്ടാണ്. ഉദാഹരണങ്ങളനവധി. ഇപ്പഴും ഡയറക്ടര്‍ ഗണത്തിലുള്ള എ.ആര്‍.നാരായണന്‍ സ്വാമിയറിയാതെ വേദാന്തക്കൊരു കണക്കിടപാടില്ല. വേദാന്ത ഗ്രൂപ്പിന്റെ എല്ലാ കമ്പനികളിലും നാരായണന്‍ സ്വാമി നാരായവേരുപോലെ ഫൈനാന്‍സ് മേലാധികാരിയായുണ്ട്. പാലക്കാട്ടുകാരനാണിദ്ദേഹം. ലോഹവിപണിക്ക് അന്തര്‍ദേശീയ മുഖമുദ്ര ചാര്‍ത്തിയ ചില കമ്പോളവാര്‍ത്തകളില്‍ വേദാന്ത ഈയ്യടുത്തിടം പിടിച്ചു. ആഗോള അമേരിക്കന്‍ കമ്പനിയില്‍ രണ്ടുബല്ലിയണ്‍ ഡോളര്‍ ഒറ്റടിക്ക് മുതല്‍ മുടക്കി. വിശ്വവിഖ്യാതമായ ഡൈമന്റ് മൈനര്‍ ഡീ ബീര്‍സിന്റെ ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ 21 ശതമാനം ഷെയര്‍ വിലയ്‌ക്കെടുത്തു. പുതിയ കാല്‍വെപ്പില്‍ ലോഹരഥ•ാര്‍ കണ്ണുമഞ്ഞളിച്ച് നില്‍പ്പാണ്. വേദാന്ത പി.എല്‍.സിയുടെ അടുത്തപടിയും ഇടപാടുമെന്തായിരിക്കും? ഇനിമാര്‍വാഡി അഗര്‍വാള്‍ ഗ്രൂപ്പിന്റെ അഭിവൃദ്ധിയുടെ നെടുനീളന്‍ ഗ്രാഫാകാം. തൊടുന്നതെല്ലാം പൊന്നാക്കുമെന്ന് അനിലും നവീനു കൈകോര്‍ത്ത് സ്വരചേര്‍ച്ചയില്‍ വിളംബരമിടുന്നു. ഇവര്‍ തൊട്ടിട്ടില്ലാത്ത അസുലഭ ലോഹങ്ങളില്ലെന്നായി. നേരത്തെ കോപ്പറും, അലുമിനിയവും, സിങ്കും, ലഡ്ഡും, അയേണ്‍ ഓറും, സ്റ്റീലും കണക്കറ്റ് പ്രാവീണ്യത്തിലെത്തിച്ചു. ദേശീയ അന്തര്‍ദേശീയ വിപണികള്‍ വികസിപ്പിച്ചെടുത്തു. സാക്ഷാല്‍ മോഹിനി സ്വര്‍ണ്ണവും കൈവെള്ളയിലിട്ട് വിളയാടി തിളക്കവും മാറ്റും പതി•-ടങ്ങാക്കി. കല്ലും മണ്ണുമൂതി പെരുപ്പിച്ച് പ്രഷ്യസ്‌മെറ്റല്‍ എന്നൊരുധാതു സമ്പത്ത് തിരിച്ചറിഞ്ഞി അപൂര്‍വ്വ സഹോദര•ാര്‍ അതും മെറ്റല്‍വിപണിയില്‍ ഊഹക്കച്ചവടം പെരുകുന്ന ഈ കാലഘട്ടത്തില്‍.ഈ കണക്കുകളുടെ തലതൊട്ടപ്പ•ാരായി. വേദാന്ത ഗ്രൂപ്പ് പടര്‍ന്നു പന്തലിച്ചവഴിയില്‍ പൊതുജനത്തിനും അതീവഗാഗ്രതയുണ്ട്. കാരണം ഓഹരി വിപണി നിക്ഷേപ സമാഹരണം ഒറ്റയടി പാതയാണ് ഗണിതര്‍ക്ക്. വീടുവീടാന്തരം ചര്‍ച്ച നത്‌നെ തീന്‍മേശയിലും വമ്പിച്ച വരുമാനമാണ്. അത് ഏത് കറക്കു കമ്പനിയായാലും വിരോധമില്ല. ലാഭവീതമുണ്ടേല്‍ മുതലിറക്കാന്‍ ഒട്ടും മടിക്കാത്തവര്‍. പലര്‍ക്കു മറിയില്ല വേദാന്ത ചരിത്രം. ബിരുദ്ധാരിയായ നവീനേയും സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് എന്ന പേരില്‍ 1988 ലാണ് ഷെയര്‍മാര്‍ക്കറ്റിലിറങ്ങുന്നത്. പത്തു രൂപയുടെ ഒന്നിന് ഇരുപത്തഞ്ച് രൂപ പ്രീമിയം. അങ്ങിനെ നൂറ് ഓഹരി മുപ്പത്തയ്യായിരം രൂപ മുടക്കിയവനിന്ന് ചുരുങ്ങിയത് ഒരു ചുള്ളന്‍ കോടീശ്വരനായി കഴിഞ്ഞു! അതും ഭാഗ്യപരീക്ഷകരാകാതെ. വില ഉയരുമ്പോള്‍ വില്‍ക്കുകയും, താഴുമ്പോള്‍ വാങ്ങുകയും ചെയ്യാതെ ഓഹരി വളര്‍ച്ച നോക്കി കണ്ണം കഴക്കണ്ടാ. അത്രമാത്രം ബോണസ് ഇഷ്യൂകളിറങ്ങി. റൈറ്റ്‌സ്‌വേറെ. സ്പളിറ്റ് പലപടി. ഒന്നും രണ്ടും മാത്രം മുഖവിലയുള്ള ഷെയറിന് മുന്നൂറ് ശതമാനമാണ് ഡിവിഡന്റ് പ്രഖ്യാപിക്കുന്നത്. മുടക്കിയ ഇന്‍സ്റ്റോള്‍മെന്റതില്‍ തീര്‍ന്നു. എല്ലാത്തിനും മാസ്റ്റര്‍മൈന്‍ഡായി എ.ആര്‍. നാരായണന്‍സ്വാമി ഭാഗ്യനക്ഷത്രം പോലെ ചുവടിനൊപ്പമുണ്ട്. കേരളമഹിമക്ക് ഗര്‍വ്വ് കൂടാം. ഓഹരി ശ്രോതാക്കള്‍ക്ക് പെരുമീന്‍ ടിപ്പുമായി. ഇന്‍ഫോസീസുമാത്രമല്ലവെമ്പനും കൊമ്പനും. ചെറുതും വലുതുമായ മൊത്ത വ്യാപാരത്തിന്റെ വിളനിലമിന്നും മുംബൈയാണ്. ഉല്‍പാദനം പലയിടങ്ങളിലാണെങ്കിലും ഇതിനെ തരം തിരിച്ച് നാമകരണം ചെയ്ത് വിലപറയുന്നത് ലോഹസേഠുമാരാണ്. അതില്‍ നെടുംതൂണായി അറിയപ്പെടുന്നത് ഗുജറാത്തിയായ റസിക് ഭായ്. ഇദ്ദേഹത്തിന്റെ ഒത്താശയിലാണ് തുടക്കം. കിളുന്തുപയ്യനായ അനില്‍ അഗര്‍വാള്‍ ഇദ്ദേഹത്തിന്റെ വിശ്വസ്തജോലിക്കാരനായിരുന്നു. അജാനബാഹുവും, കാര്യവീര്യവും വാക്കു സാമര്‍ത്ഥ്യവും. സല്‍ഗുണങ്ങള്‍ മുന്‍നിര്‍ത്തി റസിക്ഭായ് അനില്‍ബാബുവിനെ ഒത്തിരി സഹായിച്ചു. ചങ്കുറ്റത്തെ പ്രശംസിച്ചു. നല്ലവഴി ചൊല്ലികൊടുത്തു. വഴിത്തിരിവ് സംരംഭം പൊളിഞ്ഞടിഞ്ഞ ഫാക്ടറി വാങ്ങലായി. നേപ്പാള്‍ പ്രിന്‍സിന്റെ ഉടമയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറി. പണം മുടക്കിയത് പാഴായില്ല. വിദ്യാവിഹാര്‍ സ്റ്റേഷനിരുകിലെ ഭൂസ്വത്തായിരുന്നു കണ്ണ്. ഉന്നം പിഴച്ചില്ല. ഇലക്ട്രിക് ഐറ്റംസില്‍ തന്നെ തുടക്കം. കണ്‍ട്രോള്‍ പവര്‍ കേബിള്‍. കൂടെ സൂപ്പര്‍ ഇനാമില്‍സ് കോപ്പര്‍വായറും, നവീന്‍ ബാബു ഒത്തു പിടിച്ചു മത്സരത്തില്‍. ചെമ്പിനെ സ്വര്‍ണ്ണമൂല്യത്തില്‍ വിറ്റഴിക്കാന്‍. കുത്തക മേധാവിത്വമുള്ള ട്രേഡ് യൂണിയന്‍ നേതാവ് ദത്തസാമന്ത് യൂണിയന്‍ പിടിച്ചു. ഇടങ്കോലിട്ടു. വര്‍ക്കേഴ്‌സ്, സമരത്തിലിറങ്ങി. ശ്വാസം മുട്ടിച്ചു. ഭാരിച്ച വേതനം ഏറ്റു. ഇക്കാലത്ത് ഇലക്ട്രിക് സിറ്റിബോര്‍ഡുകള്‍ക്കാവശ്യമായ കണ്ടക്ടറും, റെയില്‍വേ സിഗ്നലിംങ്ങ് കേബിളും പ്രൊഡക്ഷനിലെത്തി. സമരമുറവിളിയില്‍ പാതി ഒലിച്ചുപോയി. സമരക്കാരുടെ ജോലിപോയി. മാനേജ്‌മെന്റ് കുഴഞ്ഞു. വയറുപൊരിഞ്ഞവരുടെ ആട്ടും തുപ്പും ശാപവുമേറ്റു വാങ്ങി. പാതി ജീവനില്‍ നീന്തി ഔറഗബാദിലെത്തി. സ്ഥലം ചുളുവിലക്ക് കിട്ടി. തൊണ്ണൂറുകളില്‍ ഡിമാന്റുള്ള ടെലികമ്മ്യൂണിക്കേഷന്‍ കേബിളിന്റെ ചുവടുപിടിച്ചു. നവീന്‍ബാബുവിന്റെ അസാമാന്യ അദ്ധ്വാനവും യാത്രയും കാലൂന്നി. അതിയായ മെച്ചം കൊയ്‌തെടുത്തു. ലോണവാലയില്‍ ഫാക്ടറിയിട്ടു. അതിമോഹിയായിട്ടല്ല ചെമ്പ് ഫര്‍ണസിട്ടത്. പരീക്ഷണം ശുക്രന്‍ ഉദിച്ച  പോലെ ഉയര്‍ച്ച കിട്ടി. വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത കോണ്‍സഡ്രേറ്റ് എന്ന ധാതു മണ്ണ് ബൈ പ്രൊഡക്ടാക്കി. വിസ്മയം വന്‍വിജയമായി. ലോക്കല്‍ മാര്‍ക്കറ്റില്‍ എന്‍ട്രി കിട്ടി. ഇത്തരം കടകള്‍ക്ക് ബാങ്ക് ലോണ്‍ അസാരം വേണം. എ.ആര്‍. നാരായണ സ്വാമിയതിന് തുണയായി. ഇരുചക്രമോടുമ്പോള്‍ തുരുമ്പില്ലാതെ സ്വത്തുവകകള്‍ സൂക്ഷിച്ചത് നവീന്‍ അഗര്‍വാളും. ശരിക്കും പാടുപെട്ടു. ഹിന്ദുസ്ഥാനിലെ കഠിനാദ്ധ്വാനം ഫലഭൂയിഷ്ഠമായി. മൂത്ത ജേഷ്ഠന്‍ ഇതിനകം ഹരേരാമ ഹരേകൃഷ്ണാ പ്രസ്താനമായി ഇംഗ്ലണ്ടില്‍ തമ്പടിച്ച് ഓഫീസ് സ്ഥാപിച്ചു. ചാണക്യ വ്യവസായി ഊഴം പാഴാക്കിയില്ല. നാരായണന്‍ സ്വാമി ചാര്‍ട്ടേഡ് കമ്പനിയുടെ ഉടമയായിരുന്നിട്ടും ഇവരോട് ചേര്‍ന്നു തിന്നു. കമ്പനി സെക്രട്ടറി തന്റെ ജെയിന്‍ അടക്കമുള്ളവരുടെ ഉപദേശിയായി വര്‍ത്തിച്ചു.  ഇന്നീ സാമ്രാജ്യം യൂണിയന്‍ സെക്രട്ടറിയായ സില്‍വാസയിലെത്തി. ചെന്നൈയിലെ തൂത്തുക്കുടിയിലും  സ്‌മെല്‍ട്ടര്‍ പ്രൊജക്ട് തഴച്ചു വളര്‍ന്നു. കുഴിച്ചെടുപ്പും കാര്യ വീര്യമേറി. ബാങ്കുകാരും അതിരു കടന്ന് സഹായിച്ചു. ഇത്തരം അനുകൂല സാഹചര്യങ്ങള്‍ വളര്‍ച്ചയുടെ ഭാഗ്യമിരട്ടിപ്പിച്ചു. സ്മൃതി പോലെ ജോലികാര്‍ക്ക് പത്തുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പത്തുഗ്രാമിന്റെ സ്വര്‍ണ്ണനാണയം! ഇന്നുമാപദ്ധതി പ്രാബല്യത്തിലുണ്ട്. ജീവനക്കാര്‍ക്കുള്ള ഹരിത പ്രോത്സാഹനം, കേന്ദ്രസര്‍ക്കാര്‍ ഉടമയിലുള്ള ഹിന്ദുസ്ഥാന്‍ സിംങ്ക് ലിമിറ്റഡ് (ഉദയ്പൂര്‍) വിലക്കെടുത്തു ഭാഗികമായി. കൂടെ ഭാരത് അലുമിനിയം കമ്പനി ലിമിറ്റഡ് (ബാല്‍ക്കോ-കോര്‍ബ്യയും അതേ വ്യവസ്ഥയില്‍ ചുളിവില്‍ കരസ്ഥമാക്കി. നഷ്ടകഷ്ടത്തിലോടിയിരുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ വമ്പിച്ച മെച്ചത്തിലാക്കി. ജീവനക്കാരുടെ സംഖ്യവെട്ടിച്ചുരുക്കി. വളണ്ടറി റിട്ടയര്‍മെന്റും പ്രഖ്യാപിച്ചു. പണ്ട് വാങ്ങിയ മദ്രാസ് അലുമിനിയം കമ്പനി ചരിത്രം പോലെ. പിഴിഞ്ഞു തീര്‍ത്തു. ഇന്നത് കോയമ്പത്തൂരില്‍ വെറും പവര്‍ സപ്ലൈയൂണിറ്റായി ചുരുങ്ങി. വികാര സംവിതപോലെ ലോകമെമ്പാടും വ്യാപിച്ചു. ആഫ്രിക്കന്‍ കമ്പനികള്‍ നേരിട്ടെടുത്തു. കൊണ്‍ക്കോള മൈന്‍സ് എന്ന ഓമന പേരിട്ടു. കറുത്തമുത്തില്‍ സ്വര്‍ണ്ണ ചായയേകി. തൂത്തുകൂടിയിലെ സ്‌മെല്‍ട്ടറില്‍ നിന്നും സ്വര്‍ണ്ണം വീതകിച്ചി ഉദയ്പൂരിലെ സിങ്കില്‍ നിന്ന് സ്വര്‍ണ്ണവും സില്‍വറും വാരിക്കൂട്ടി. ഷാര്‍ജയിലെ ഷെയ്ക്കുമാരെ മയക്കി ഗോള്‍ഡ്‌മൈന്‍സ് ആരംഭിച്ചു. അനില്‍ബാബുവിന്റെ മകന്‍ അഗ്നിവേഷ് ചുമതലയേറ്റു. ത്രിമൂര്‍ത്തികള്‍ ലോഹധാതുക്കളുടെ സമ്പല്‍ സമൃദ്ധിക്കൂടി. ഇത്തരം കുത്തകവളര്‍ച്ചകളാണ് ഓഹരി വിപണിയിലും ഗ്രാഫായി പ്രതിഫലിച്ചത്. ഗോവയിലെ തലയെടുപ്പുള്ള ‘സൈസഗോവ’ വാങ്ങിച്ചതും സ്റ്റോക്ക് മാര്‍ക്കറ്റിലെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി. ഇതോടെ ലക്ഷ്മിനാരായണന്‍ മിറ്റലിന് ആശ്രിതനാകേണ്ടി വന്നു. സ്റ്റീല്‍ നിര്‍മ്മാണത്തിലെ അയേണ്‍ ഓര്‍സൈഗോവയുടെ ഉല്പന്നമാണ്. വേദാത്തയുടെ ഇമേജ് ഉയര്‍ന്നു. പാളിച്ചയെന്ന് പറയാമെങ്കില്‍ ‘കെയിന്‍ ഇന്ത്യ’ യുടെ കച്ചവടമുണ്ട്. ഓസ്‌ട്രേലിയന്‍ കമ്പനി തങ്ങളെ പറ്റിച്ചു പോലും. തര്‍ക്കം കോടതികളില്‍ നിലനില്‍ക്കുന്നു. ക്രൂഡോയിലിന്റെ തകര്‍ച്ച തീര്‍ന്നിട്ടില്ലല്ലോ. സ്റ്റെര്‍ലൈറ്റ് ടെക്‌നോളജി കൊണ്ടു നടത്തുന്നത് പ്രവീണ്‍ അഗര്‍വാളും മക്കളും. പിതാവ് ഫൈനാന്‍ഷ്യല്‍ കമ്പനികളെല്ലാം ഉപേക്ഷിച്ചമട്ടാണ്. വാര്‍ദ്ധക്യ വിശ്രമത്തിലാണ് ദ്വാരക പ്രസാദ് അഗര്‍വാള്‍. ഫാമിലി ട്രസ്റ്റുകള്‍ക്കുടമയായി വാള്‍ക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് നിലവില്‍ വന്നു. മാര്‍ക്കറ്റ് പുള്ളിംങ്ങടക്കം നിരവധി മേഖലകളിലായി കാല്‍ലക്ഷത്തോളം ജോലിക്കാരും. എല്ലാത്തിനും ചുക്കാന്‍ പിടിക്കാണാരാളുണ്ട്. നവീന്‍ബാബു. ജല ജീവിയായി പരക്കം പായുന്നു. ലണ്ടനില്‍ നിന്നാണ് ഡൈമന്‍ര് മര്‍ച്ചന്റ്‌സിന്റെ മകളെ കല്യാണം കഴിച്ചത്. രണ്ടാണ്‍മക്കള്‍. പഠനാര്‍ത്ഥം വിദേശങ്ങളില്‍, കുടുംബം ഒത്തുചേരുന്ന ഒരേ ഒരു വേള ദീപാവലിയാണ്.ചവിട്ടി നില്‍ക്കുന്ന മണ്ണില്‍ കുഴിച്ചെടുത്താല്‍ ഒരു ജന്മം സുഭിക്ഷമായി ജീവിക്കാനുള്ള ധാതു സമ്പത്തുണ്ടത്രേ! ഈ അടിസ്ഥാന പ്രമേയം ഓഹരിക്കാരെ നേര്‍ക്ക് നേരെ വിശ്വസിപ്പിക്കയാണ് പ്രമോട്ടേഴ്‌സ്. കാലാകാലങ്ങളായത് തെളിയിച്ചും കൊണ്ടിരിക്കുന്നു. ബ്ലൂചിഹ്നത്തില്‍ ഉറച്ചു നില്‍ക്കാനുള്ള പങ്കപാട്.മാര്‍വാഡി – മലയാളി കോമ്പിനേഷസം ദൈനംദിനം തഴച്ചു വളരുന്നു. ബിസിനിസ്സ് ശൃംഖല പോലെ, പെന്‍ഷന്‍ പറ്റിയിട്ടും കോഴിക്കോട്ടുകാരനായ ഗോപിനാഥ് കാര്യസ്ഥനായി ഇടവും വലവുമുണ്ട്. കൊച്ചിക്കാരനായ രമേശ്‌നായര്‍ അലുമിനിയം വിഭാഗത്തിന്റെ മേധാവിയാണ്. ബി.കെ. മേനോന്‍ (മുന്‍ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് ചെയര്‍മാന്‍), സി.വി. കൃഷ്ണന്‍, പി. ചിദംബരം (മുന്‍ഫൈനാന്‍സ് മന്ത്രി) മൂവ്വരും ഇടക്കാല സര്‍വ്വീസുകാരായ മാര്‍ഗ്ഗദര്‍ശികളാണ്. ബ്രേവ് ബിഗ്ഗ് ഗണ്ണുകള്‍ ഇനിയും നിരവധിയുണ്ട്. സാധാരണക്കാരന്റെ മാനംമുട്ടും വളര്‍ച്ചക്ക് കഠിനാദ്ധ്വാനം മാത്രം മതിയെന്ന് തെളിയിച്ചവരാണവര്‍.ധാതു സമ്പത്തുപോലെ ഓഹരി ഉടമകളേയും വായിട്ടലച്ച് വരുതിയില്‍ വരുത്തണം. അതുകൊണ്ടാണ് പൊതുജനം വേദാന്തയെന്ന പേരുകേട്ടാല്‍ നിര്‍ഭയം കണ്ണടച്ച് കറക്കി കുത്തുന്നതും. സ്വാദു കിട്ടിയവന്‍ വാദുവിടുമോ? ഹ്രസ്വകാലയളവുകൊണ്ട് ഓരോ ഹിന്ദുസ്ഥാനിയിലും വേദാന്ത ചരിത്ര സ്വര്‍ണ്ണ കല്ലിട്ടതും വന്‍നേട്ടമല്ലോ കഴിഞ്ഞ ഡിസംബറില്‍ അനന്യകെജിറിവാളിനെ വിവാഹം കഴിച്ച നൈവേദ്യ അഗര്‍വാര്‍ നവീന്റെ സ്വപുത്രനാണ്.

You must be logged in to post a comment Login