വൈദ്യശാസ്ത്ര രംഗത്തിന് പത്തുവര്‍ഷത്തേയ്ക്ക് 3 ബില്യണ്‍ ഡോളര്‍ നല്‍കി സുക്കര്‍ബര്‍ഗ്

fb
സാന്‍ഫ്രാന്‍സിസ്‌കോ: വൈദ്യശാസ്ത്ര രംഗത്തിന് കൈത്താങ്ങായി ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക്‌സുക്കര്‍ബര്‍ഗ്. 3 ബില്യണ്‍ ഡോളറാണ് അടുത്ത പത്തുകൊല്ലത്തേക്ക് ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷിയേറ്റീവ് ഫൗണ്ടേഷന്‍ വഴി മെഡിക്കല്‍ രംഗത്തിനു ലഭിക്കുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രോഗങ്ങള്‍ കുറയ്ക്കുന്നതിനും, പ്രതിരോധിക്കുന്നതിനും അവയെ വേണ്ട വിധം കൈകാര്യം ചെയ്യാനും സാധിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. അതിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ നീക്കവും.

ടെക്‌നോളജിയേയും വൈദ്യശാസ്ത്രത്തെയും ഒന്നിച്ചു കൊണ്ടു പോകാനുള്ള നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ക്യാന്‍സറിന്റെ വിദഗ്ധ ചികിത്സക്ക് ഡോക്ടര്‍മാരെ സഹായിക്കുന്നതിനുള്ള സോഫ്റ്റ് വെയറുകളും മറ്റും വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ ഗൂഗിളിന്റെ ഡീപ്പ്‌മൈന്‍ഡ് യൂണിറ്റ് എന്‍എച്ച്എസുമായി കൂടി ചേര്‍ന്ന് രോഗനിര്‍ണ്ണയത്തിനു എങ്ങനെ സാങ്കേതിക വിദ്യ സഹായകമാകും എന്ന ഗവേഷണത്തിലുമാണ്.

ഇന്നത്തെ കാലത്ത് അന്‍പതു ശതമാനം പണവും രോഗത്തിനും അതിന്റെ ചികിത്സയ്ക്കും വേണ്ടിയാണ് ചിലവാക്കപ്പെടുന്നത്. ആദ്യം തന്നെ ഇവയ്ക്ക് വേണ്ട വിധം ചികിത്സ ലഭിച്ചാല്‍ ഇത് നിയന്ത്രണത്തില്‍ കൊണ്ടുവരുകയോ, ഇവയെ പൂര്‍ണ്ണമായി ഇല്ലാതെയാക്കുകയോ ചെയ്യാം. അതിനുവേണ്ടിയാണ് നാം ശ്രമിക്കേണ്ടതെന്നും സുക്കര്‍ബര്‍ഗ്കൂട്ടിച്ചേര്‍ത്തു.

fb-2

600 മില്യണ്‍ ഡോളര്‍ മുടക്കി ബയോഹബ്ബ് എന്ന പ്രോജക്ടിന് ഇതിനോടകം തന്നെ അദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്. എന്‍ജിനീയര്‍മാരും, കമ്പ്യൂട്ടര്‍ വിദ്ധരും അങ്ങനെ സയന്‍യുമായി ബന്ധമുള്ള എല്ലാവരോയും ഒരുമിപ്പിച്ചു കൊണ്ടുള്ള ഒരു സംരംഭമാണിത്. സെല്‍ അറ്റലസ് എന്നും, ഇന്‍ഫെക്ഷ്യസ് ഡിസീസ് എന്ന രണ്ടു വിഭാഗങ്ങളാണ് പ്രധാനമായും ഈ പ്രോജക്ടിലുള്ളത്. രോഗത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുഖ്യമായും ഇവിടെ പ്രാധാന്യം കൊടുക്കുന്നത്. അതായത് സാങ്കേതിക വിദ്യയെ എങ്ങനെ സയന്‍സുമായി കൂട്ടിച്ചേര്‍ത്ത് പ്രയേജനകരമാം വിധത്തിലാക്കാം എന്ന് കണ്ടെത്തുന്നു.

സുക്കര്‍ബര്‍ഗ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഫെയ്‌സ്ബുക്കിന്റെ 7,60,000 ഓഹരികള്‍ വിറ്റ് 9.5 കോടി ഡോളര്‍ നേടിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോഴത്തെ ഈ പ്രവര്‍ത്തനവും. കഴിഞ്ഞ ഡിസംബറിലായിരുന്നു സുക്കര്‍ബര്‍ഗിന്റെയും ഭാര്യയുടെയും പേരില്‍ ആരംഭിച്ച കാരുണ്യ സംരംഭമായ ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷിയേറ്റീവ് ഫൗണ്ടേഷനിലേക്ക് ഫെയ്‌സ്ബുക്കിന്റെ 99 ശതമാനം ഓഹരികളും മാറ്റുകയാണെന്ന പ്രഖ്യാപനം നടത്തിയത്ത്. പെണ്‍കുട്ടി ജനിച്ചപ്പോളായിരുന്നു സുക്കര്‍ബര്‍ഗും ഭാര്യ പ്രിസില ചാനും ഈ തീരുമാനം.

You must be logged in to post a comment Login