‘വൈറസ്’….ആഷിഖ് അബുവിൻ്റെ പുതിയ ചിത്രം 

aashiq abu announces his new movie named virusമായാനദിയുടെ വിജയത്തിന് ശേഷം ആഷിക്ക് അബുവിൻ്റെ പുതിയ ചിത്രം എത്തുന്നു. ‘വൈറസ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കേരളക്കരയെ നടുക്കിയ നിപ്പ വൈറസ് പശ്ചാത്തലമാക്കിയാണ് ചിത്രമെന്നാണ് സൂചനകള്‍.

നടന്ന സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രമെന്നാണ് അദ്ദേഹം ഫേസ് ബുക്കിലൂടെ വ്യക്തമാക്കുന്നത്. ടോവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, രേവതി, റിമാ കല്ലിങ്കല്‍, പാര്‍വതി, കാളിദാസ് ജയറാം തുടങ്ങിയ വൻ താരനിരയുമായാണ് ചിത്രം ഒരുങ്ങുന്നത്. രാജീവ് രവിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുക.

You must be logged in to post a comment Login