വോഗ് മാഗസിനില്‍ കവര്‍ഗേളായി സുഹാന; ബോളിവുഡിലേക്കുള്ള താരപുത്രിയുടെ ആദ്യ ചുവടുവെപ്പാണെന്ന് കിങ്ഖാന്‍ ഫാന്‍സ്

 

തങ്ങളുടെ കാലം കഴിയുമ്പോഴേക്കും മക്കളെ സിനിമയിലേക്ക് കൊണ്ടുവരാന്‍ താരങ്ങള്‍ ശ്രമിക്കാറുണ്ട്. ഭൂരിഭാഗം പേരും അഭിനയമാണ് തെരഞ്ഞെടുക്കുന്നതെങ്കിലും സംവിധാനം, ഛായാഗ്രഹണം എന്നിവ തെരഞ്ഞെടുക്കുന്നവരും കുറവല്ല. ബോളിവുഡില്‍ നിരവധി പേരാണ് ഇതുപോലെ അഭിനയ രംഗത്ത് എത്തുകയും വിജയിക്കുകയും ചെയ്തിട്ടുള്ളത്. രണ്‍ബീര്‍ കപൂര്‍, സോനം കപൂര്‍, ബോബി ഡിയോള്‍, അഭിഷേക് ബച്ചന്‍ എന്നിങ്ങനെ നീളുന്നു ആ നിര. ആ നിരയിലേക്ക് മറ്റൊരു താരം കൂടി കടന്ന് വരികയാണ്. അതെ, ഷാരൂഖ് ഖാന്റെ പുത്രി സുഹാന ഖാനാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്.

View image on TwitterView image on Twitter

Shah Rukh Khan

@iamsrk

Holding her in my arms again thanks to Vogue. ‘What imperfect carriers of love we are…” except when it comes to our children. So sending u all my love & a big hug. Hello Suhana Khan!

ഇത്തവണത്തെ വോഗ് മാസികയുടെ കവര്‍ ഗേള്‍ സുഹാന ഖാനാണ്. ബോളിവുഡ് അരങ്ങേറ്റത്തിന്റെ ഭാഗമായാണ് വോഗ് സുഹാനയുടെ കവര്‍ പ്രസിദ്ധീകരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വോഗ് ബ്യൂട്ടി അവാര്‍ഡ്‌സ് 2018ന്റെ വേദിയില്‍ സുഹാനയുടെ പിതാവും ബോളിവുഡ് സൂപ്പര്‍സ്റ്റാറുമായ ഷാരൂഖ് ഖാന്‍ തന്നെയാണ് ഇത്തവണത്തെ കവര്‍ പ്രകാശനം ചെയ്തത്.

Image result for suhana khan vogue

സുഹാനയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത് പ്രമുഖ ഫാഷന്‍ ഡിസൈനറായ അനൈറ്റ അഡജാനിയയാണ്. വോഗ് മാസികയുടെ കവറിന് വേണ്ടിയുള്ള ഒരുക്കത്തെ കുറിച്ചും തന്നെ കുറിച്ചും സുഹാന സംസാരിക്കുന്ന വീഡിയോയും വോഗ് പുറത്തിറക്കിയിട്ടുണ്ട്.

Image result for suhana khan vogue

Image result for suhana khan vogue

Image result for suhana khan vogue

Image result for suhana khan vogue

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

You must be logged in to post a comment Login