വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈന്‍ വഴി പേര് ചേര്‍ക്കാന്‍ 10 ദിവസം കൂടി അവസരം

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈന്‍ വഴി പുതിയതായി പേര് ചേര്‍ക്കാന്‍ 10 ദിവസം കൂടി അവസരം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.ceo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പേര് ചേര്‍ക്കാന്‍ അവസരമുള്ളത്.പുതിയതായി പേര് ചേര്‍ക്കാനും മറ്റൊരു മണ്ഡലത്തിലേക്ക് വോട്ട് മാറ്റാനും ആറാം നന്പര്‍ ഫോമിലാണ് അപേക്ഷിക്കേണ്ടത്. വ്യക്തി വിവരങ്ങള്‍ തിരുത്താനും ഓണ്‍ലൈന്‍ വഴി സാധിക്കും. ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നന്പറിലേക്ക് വിളിക്കാം.

You must be logged in to post a comment Login