വോട്ടെടുപ്പിനിടെ നുഴഞ്ഞുകയറിയ മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ നുഴഞ്ഞു കയറ്റ ശ്രമം നടത്തിയ  മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു. കുപ്‌വാര ജില്ലയിലെ നൗഗണ്‍ സെക്ടറിലാണ് തീവ്രവാദികള്‍ നുഴഞ്ഞു കയറ്റ ശ്രമം നടത്തിയത്.ഒരാഴ്ചയ്ക്കിടെ ജമ്മു കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്. നേരത്തെ ശ്രീനഗറില്‍ ഇന്ത്യന്‍ സേനയുടെ ബങ്കര്‍ ലക്ഷ്യമിട്ട് തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. കുപ്‌വാര ഉള്‍പ്പെടെ ജമ്മു കശ്മീരിലെ 18 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുകയാണ്.

You must be logged in to post a comment Login