വോട്ടേഴ്‌സ് ഐഡി കാര്‍ഡും ആധാറുമായി ലിങ്ക് ചെയ്‌തേക്കും

ന്യൂഡല്‍ഹി: ആധാറുമായി വോട്ടേഴ്‌സ് ഐഡി കാര്‍ഡും ലിങ്ക് ചെയ്‌തേക്കും. ആധാറുമായി ലിങ്ക് ചെയ്യുന്നതിനായി ഇലക്ടറല്‍ റോള്‍ പ്യുരിഫിക്കേഷന്‍ ആന്റ് ഓതന്റിക്കേഷന്‍ പദ്ധതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2015ല്‍ ആരംഭിച്ചിരുന്നു.

സബ്‌സിഡി വിതരണത്തിനൊഴികെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് വന്നതിനെതുടര്‍ന്നാണ് ഇത് അനിശ്ചിതത്വത്തിലായത്.

പാന്‍ ലഭിക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കഴിഞ്ഞു. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനും റയല്‍ എസ്റ്റേറ്റ് ഇടപാടിനും ഉടനെ ആധാര്‍ നിര്‍ബന്ധമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

You must be logged in to post a comment Login