വോഡഫോണ്‍ മൈക്രോസോഫ്റ്റ് സഹകരണത്തിലൂടെ ഇന്ത്യന്‍ സംരംഭകര്‍ക്ക് ഓഫിസ് 365 ലഭ്യമാക്കും

Vodafone-UK-APN-Settings

കൊച്ചി: വോഡഫോണ്‍ ഇന്ത്യയുടെ സംരംഭകത്വ വിഭാഗമായ വോഡഫോണ്‍ ബിസിനസ് സര്‍വ്വീസസ് ക്ലൗഡ് സേവനങ്ങള്‍ നല്‍കുന്ന പങ്കാളിയെന്ന നിലയില്‍ മൈക്രോസോഫ്റ്റുമായി ധാരണയിലെത്തി. ഈ സഹകരണത്തിന്റെ ഭാഗമായി വോഡഫോണ്‍ ബിസിനസ് സര്‍വ്വീസസ് ഇന്ത്യന്‍ സംരംഭകര്‍ക്ക് ഉയര്‍ന്ന നിലയിലെ ഉല്‍പ്പാദനക്ഷമതയും മികച്ച സേവനങ്ങളും നേടാന്‍ സഹായിക്കുന്ന ഓഫിസ് 365 ലഭ്യമാക്കും.
ഈ ധാരണയുടെ ഭാഗമായി വോഡഫോണ്‍ ബിസിനസ് സര്‍വ്വീസസ് എല്ലാ തലത്തിലുമുള്ള ഇന്ത്യന്‍ ബിസിനസുകാര്‍ക്കും മൈക്രോസോഫ്റ്റ് ഓഫിസ് 365 പ്രയോജനപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും.

ക്ലൗഡില്‍ നിന്നുള്ള പരിചിതമായ ഓഫിസ് ആപ്ലിക്കേഷനുകള്‍, എവിടെ നിന്നും ഇവയെല്ലാം പ്രയോജനപ്പെടുത്താന്‍ സഹായകമായ രീതിയില്‍ സംരംഭകര്‍ക്കു വേണ്ടി വരുന്ന സേവനങ്ങളും ടൂളുകളും എന്നിവയെല്ലാം ഇതിലുണ്ടാകും. വിഭിന്നങ്ങളായ ഡിവൈസുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപയോഗത്തിനനുസരിച്ചു പണം നല്‍കേണ്ട സോഫ്റ്റ് വെയര്‍ സേവനം എന്ന നിലയിലാണ് മൈക്രോസോഫ്റ്റ് ഓഫിസ് 365 പ്രൊഡക്ടിവിറ്റി സ്യൂട്ട് അവതരിപ്പിക്കുന്നത്. വിപുലമായ സ്വകാര്യതാ സംവിധാനങ്ങളും നിയന്ത്രണ സംവിധാനങ്ങളുമുള്ളതും സംരംഭകത്വ സുരക്ഷാ സംവിധാനങ്ങളും സംഘമായി പ്രവര്‍ത്തിക്കുന്നതിനുള്ള സംവിധാനങ്ങളും തുടക്കത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണിത്.

ഈ സേവനങ്ങള്‍ നല്‍കുന്നതും അതിന്റെ പിന്തുണയും പൂര്‍ണമായും വോഡഫോണ്‍ കൈകാര്യം ചെയ്യുന്നതിനാല്‍ ഓഫിസ് 365 എല്ലാ വിഭാഗം സംരംഭകര്‍ക്കും വളരെ ലളിതമായി ഉപയോഗിക്കാനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും കഴിയും. മൊബിലിറ്റി, ഫിക്‌സഡ് ലൈനുകള്‍, ഐ.ഒ.ടി., ക്ലൗഡ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യയിലെമ്പാടുമുള്ള വന്‍കിട ഇന്ത്യന്‍ബഹുരാഷ്ട്ര കമ്പനികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍, സ്റ്റാര്‍്ട്ട് അപ്പുകള്‍ തുടങ്ങിയവയുടെ സമ്പൂര്‍ണ കമ്യൂണിക്കേഷന്‍സ് പാര്‍്ട്ടണറാണ് വോഡഫോണ്‍ ബിസിനസ് സര്‍വ്വീസസ്.

മൈക്രോസോഫ്റ്റുമായി സഹകരിച്ച് തങ്ങളുടെ സംരംഭക ഉപഭോക്താക്കള്‍ക്ക് ഓഫിസ് 365 സ്യൂട്ട് ലഭ്യമാക്കുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് മൈക്രോസോഫ്റ്റുമായുള്ള സഹകരണം പ്രഖ്യാപിച്ചു കൊണ്ട് വോഡഫോണ്‍ ബിസിനസ് സര്‍വ്വീസസ് ഡയറക്ടര്‍ നിക്ക് ഗ്ലിഡ്ഡോണ്‍ പറഞ്ഞു. ഐ.ടി സംബന്ധമായ ചെലവുകളും സാങ്കേതികവിദ്യാ അപ്‌ഗ്രേഡുകളും സംബന്ധിച്ച ആശങ്കകള്‍ ഇല്ലാതാക്കാനും ഭാവിയിലേക്കു തയ്യാറെടുക്കാനും തങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുന്നതാവും ഈ ഉപയോഗത്തിനനുസരിച്ചു പണം നല്‍കുന്ന സോഫ്റ്റ് വെയര്‍ സേവനമെന്നു തങ്ങള്‍ക്കുറപ്പുണ്ട്. സംരംഭകത്വ മേഖലയിലെ മൊബിലിറ്റി മുന്‍നിരക്കാര്‍ എന്ന അംഗീകാരവും വോഡഫോണിനു ലഭിച്ചിരിക്കുകയാണ്. തങ്ങളുടെ ക്ലൗഡ് പ്ലാറ്റ്‌ഫോമും മൈക്രോസോഫ്റ്റുമായുള്ള സഹകരണവും സംരംഭക ഉപഭോക്താക്കള്‍ക്കായുള്ള സമ്പൂര്‍ണ കമ്യൂണിക്കേഷന്‍സ് പങ്കാളി എന്ന പദവിയും തങ്ങള്‍ക്കു ലഭ്യമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വോഡഫോണ്‍ ബിസിനസ് സര്‍വ്വീസസിനെ ക്ലൗഡ് പങ്കാളിയായി ലഭിച്ചതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് ഈ പങ്കാളിത്തത്തെക്കുറിച്ചു പ്രഖ്യാപിച്ച മൈക്രോസോഫ്റ്റ് മാര്‍ക്കറ്റിങ് ആന്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ മീതുല്‍ പട്ടേല്‍ പറഞ്ഞു. എല്ലാ വിഭാഗത്തിലും പെട്ട സംരംഭകര്‍ക്ക് ഏത് ഉപകരണത്തിലും എവിടെ നിന്നും എപ്പോഴും ആശങ്കകളില്ലാതെ മൈക്രോസോഫ്റ്റിന്റെ സ്യൂട്ടും സേവനങ്ങളും പ്രയോജനപ്പെടുത്താന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login