വോയജര്‍ ഒന്ന് സൗരയൂഥം കയറിയിറങ്ങി

star_trek_voyager_dt01_by_inception8-d3230ee

 

സൗരയൂഥം പിന്നിട്ട ‘ആദ്യ മനുഷ്യനിര്‍മിതപേടക’മെന്ന ചരിത്രപദവിയുമായി വോയജര്‍ ഒന്ന് സൗരയൂഥം ചുറ്റി തിരികെ വന്നു. 36 വര്‍ഷത്തെ നീണ്ട പ്രയാണത്തിനൊടുവില്‍ പേടകം സൗരയൂഥത്തിന്റെ അതിര്‍ത്തി കടന്ന് നക്ഷത്രാന്തരലോകത്തേക്ക് കടന്ന കാര്യം നാസ ഔദ്യോഗികമായി സ്ഥിരീകരിച്ചു.വോയജര്‍ പേടകം സൗരയൂഥം കടന്നോ ഇല്ലയോ എന്ന തര്‍ക്കത്തിനും ഇതോടെ മറുപടിയായി.

 

സൗരയൂഥത്തിലേക്ക് പ്രവേശിച്ച വോയജര്‍ ഒന്ന് എവിടെയാണുള്ളതെന്ന കാര്യം കഴിഞ്ഞ ഒരു വര്‍ഷമായി ചൂടുപിടിച്ച ചര്‍ച്ചാവിഷയമായിരുന്നു.ഇത്തരം ഊഹാപോഹങ്ങളും അഭ്യൂഹങ്ങള്‍ക്കും കനത്ത മറുപടി നല്‍കി വോയേഡര്‍ ആകാശഗംഗയുടെ അനന്തതയിലൂടെ ഇനി സഞ്ചാരം തുടരും.ഏകദേശം ആഗസ്റ്റ് 25ന് തന്നെ പേടകം സൗരയൂഥം ചുറ്റിയിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിന് കാരണമായത് സെപ്തംബര്‍ 12ന് സയന്‍സ് മാഗസിനില്‍ വന്ന റിപ്പോര്‍ട്ടോടെയാണ്.

1977 ലാണ് നാസ പേടകം വിക്ഷേപിക്കുന്നത്.1877 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് വോയേജര്‍ ഇപ്പോള്‍ സൗരയൂഥത്തിന്റെ അതിര്‍ത്തി കടന്നിരിക്കുന്നത്. നിലവില്‍ മണിക്കൂറില്‍ 59,000 കിലോമീറ്റര്‍ വേഗത്തിലാണ് വോയജര്‍ ഒന്ന് സഞ്ചരിക്കുന്നത്. ഭൂമിയില്‍ നിന്നയയ്ക്കുന്ന നിര്‍ദേശങ്ങള്‍ പേടകത്തിലെത്താന്‍ 17 മണിക്കൂര്‍ സമയം വേണം.

വെറും അഞ്ചുവര്‍ഷത്തെ ദൗത്യകാലയളവ് നിശ്ചയിച്ച്, സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളെ നിരീക്ഷിക്കാന്‍ നാസ വിക്ഷേപിച്ച പേടകങ്ങളാണ് വോയജര്‍ ഒന്ന്, വോജയര്‍ രണ്ട് എന്നിവ.ഒന്നിന്റെ ഇരട്ട സഹോദരിയെന്ന് അറിയപ്പെടുന്ന വോയേജര്‍ രണ്ടു ഇതേ  ദൗത്യത്തോടെയാണ് നാസ വിക്ഷേപിച്ചത്.സൗരയൂഥത്തിലെ ശതകോടി വരുന്ന നക്ഷത്ര സമൂഹത്തിനിടിയിലൂടെ സഞ്ചരിച്ചാണ് വോയേഡര്‍ സഹോദരിമാര്‍ യാത്ര തുടരുന്നത്.

‘ഇത് ശരിക്കുമൊരു നാഴികക്കല്ലാണ്’ 40 വര്‍ഷമായി വോയജര്‍ ദൗത്യത്തിന്റെ ചുക്കാന്‍ പിടിക്കുന്ന പ്രൊഫ.എഡ് സ്‌റ്റോണ്‍ പറഞ്ഞു. 40 വര്‍ഷംമുമ്പ് ഈ ദൗത്യം തുടങ്ങുമ്പോള്‍ , ഒരു ബഹിരാകാശ പേടകത്തെ സൗരയൂഥത്തിന് പുറത്ത് നക്ഷത്രാന്തര ലോകത്തേക്ക് അയയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ ഇപ്പോള്‍ സഫലമായിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
Voyager_1583343f
വോയജര്‍ ഒന്നിന്റെ പരിസരത്തിന് മാറ്റം വന്നകാര്യത്തെക്കുറിച്ച് നേരത്തെ സൂചന ലഭിച്ചിരുന്നു. പേടകത്തിലെ ‘പ്ലാസ്മ വേവ് സയന്‍സ് (പി.ഡബ്ല്യു.എസ്) ഉപകരണ’മാണ് സൗരയൂഥം കടന്നതിന്റെ വ്യക്തമായ തെളിവ് നല്‍കിയത്.വോജയര്‍ ഒന്ന്, വോയജര്‍ രണ്ട് പേടകങ്ങളുടെ പ്രാഥമികദൗത്യം വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുക എന്നതായിരുന്നു. ആ കര്‍ത്തവ്യം 1989 ല്‍ പൂര്‍ത്തിയാക്കിയ അവ, സൗരയൂഥത്തിന്റെ ബാഹ്യാതിര്‍ത്തിയിലേക്ക് പ്രയാണം തുടരുകയായിരുന്നു.

1990 ല്‍ വോയജര്‍ ഒന്നിലെ ക്യാമറ ഗവേഷകര്‍ ഇങ്ങകലെ ഭൂമിയിലേക്ക് തിരിച്ചു. വിദൂരതയില്‍ ഒരു ചെറിയ നീലപ്പൊട്ടായി കാണപ്പെട്ട ഭൂമിയുടെ ദൃശ്യം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ‘പെയ്ല്‍ ബ്ലൂ ഡോട്ട്’ എന്ന പേരില്‍ ആ ചിത്രം പ്രസിദ്ധമായി.എന്നെങ്കിലും അന്യഗ്രഹജീവികളുടെ സമീപമെത്തിയാല്‍ , ഭൂമിയെക്കുറിച്ച് അവര്‍ക്ക് വിവരം നല്‍കാനുള്ള സുവര്‍ണഫലകങ്ങളും ഇരു വോയജര്‍ പേടകങ്ങളിലുമുണ്ട്.40,000 വര്‍ഷം കൊണ്ട് വോയേജര്‍ ഒന്ന്, AC+793888 എന്ന ചുമപ്പുകുള്ളന്‍ നക്ഷത്രത്തിന് 1.6 പ്രകാശവര്‍ഷം അരികിലൂടെ കടന്നു പോകും. 2.96 ലക്ഷം വര്‍ഷംകൊണ്ട് വോയേജര്‍ രണ്ട് വാഹനം, സിറിയസ് നക്ഷത്ത്രിന് 4.3 പ്രകാശവര്‍ഷം അരികിലെത്തും. അതൊന്നും പക്ഷേ, ഭൂമിയില്‍ അറിയില്ല!

 

 

You must be logged in to post a comment Login