‘വ്യക്തികളേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് ടീമിന്’; ടീം ഇന്ത്യയുടെ മികച്ച പ്രകടനമാണ് എല്ലാവരും ലക്ഷ്യം വെക്കേണ്ടതെന്ന് കുംബ്ലെ

anil-kumble
മുംബൈ: വ്യക്തികളേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് ടീമിനാണെന്ന് ഇന്ത്യയുടെ പുതിയ പരിശീലകന്‍ അനില്‍ കുംബ്ലെ. രവി ശാസ്ത്രിയോട് തനിക്ക് പറയാനുള്ളത് ഇതാണെന്നും കുംബ്ലെ പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം നടത്തിയ ആദ്യ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുംബ്ലെ.

കോച്ചായതിന് ശേഷം താനാദ്യം വിളിച്ചത് രവി ശാസ്ത്രിയെ ആയിരുന്നു. അദ്ദേഹം തന്നെ അഭിനന്ദിച്ചു. ടീം ഇന്ത്യക്കായി മികച്ച രീതിയില്‍ പ്രയത്‌നിച്ച ആളാണ് രവിയെന്നും കുബ്ലെ പറഞ്ഞു.

ടീം ഇന്ത്യയുടെ മികച്ച പ്രകടനമാണ് എല്ലാവരും ലക്ഷ്യം വെക്കേണ്ടത്. മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യ മേധാവിത്വം പുലര്‍ത്തണമെന്നാണ് നാം ആഗ്രഹിക്കേണ്ടതെന്നും കുംബ്ലെ പറഞ്ഞു.

You must be logged in to post a comment Login