വ്യത്യസ്തതയുമായി കിടിലന്‍ റോയല്‍ എന്‍ഫീല്‍ഡ് പുതു മോഡലുകള്‍

Indian Telegram Android App Indian Telegram IOS App

ഇഷ്ടത്തിനനുസരിച്ച് ബൈക്കില്‍ രൂപമാറ്റം വരുത്താന്‍ ആഗ്രഹമുള്ളവര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളോട് ഒരു പ്രത്യേക താല്‍പര്യമാണ്. കാരണം കാലമെത്ര കഴിഞ്ഞിട്ടും മാറ്റത്തിന് പിടികൊടുക്കാത്ത പരമ്പരാഗത ക്ലാസിക് രൂപമാണ് ഇതിന്. ഇത്തരത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡിഫൈ ചെയ്ത രണ്ട് പുതിയ മോഡലുകളാണ് ഫ്രാന്‍സില്‍ നടന്നുകൊണ്ടിരിക്കുന്ന വീല്‍സ് ആന്‍ഡ് വേവ്‌സ് ഫെസ്റ്റിവലില്‍ ഇപ്പോഴത്തെ അതിഥികള്‍.

സര്‍ഫ് റേസര്‍, ജെന്റില്‍മാന്‍ ബ്രാട്ട് എന്നീ രണ്ട് കസ്റ്റമൈസ് മോഡലുകളാണ് റോയല്‍ എന്‍ഫീല്‍ഡ് ഷോയില്‍ പ്രദര്‍ശനത്തിന് വച്ചത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് വീല്‍സ് ആന്‍ഡ് വേവില്‍ റോയല്‍ എന്‍ഫീല്‍ഡ് അങ്കം കുറിക്കുന്നത്. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിന്‍ റോജ മോട്ടോര്‍സൈക്കിള്‍സുമായി ചേര്‍ന്നാണ് ഈ രണ്ട് മോഡലുകളിലും ഐഷര്‍ മോട്ടോഴ്‌സ് ഉടമസ്ഥതയിലുള്ള റോയല്‍ എന്‍ഫീല്‍ഡ് കിടിലന്‍ രൂപമാറ്റം വരുത്തിയത്.

കോണ്‍ണ്ടിനെന്റല്‍ ജിടി കഫേ റേസര്‍ മോഡിഫൈ ചെയ്താണ് സര്‍ഫ് റേസര്‍ ഉടലെടുത്തിരിക്കുന്നത്. ഫ്യുവല്‍ ടാങ്ക് ഡിസൈനില്‍ ഒഴികെ പുറംമോഡി പൂര്‍ണമായും മാറ്റിപ്പണിതിട്ടുണ്ട്. 535 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുക. സീറ്റിനടിയിലാണ് ചെറിയ എക്‌സ്‌ഹോസ്റ്റിന്റെ സ്ഥാനം. വലിയ 17 ഇഞ്ച് പെര്‍ഫോമെന്‍സ് റിമ്മിലാണ് ടയര്‍ മുന്നേറുക. അപ്പ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്ക്, അണ്ടര്‍ എന്‍ജിന്‍ റിയര്‍ ഷോക്കറുമാണ് സസ്‌പെന്‍ഷന്‍. ഹെഡ്‌ലെറ്റിന് മുന്‍പില്‍ ഒഴുക്കന്‍ മട്ടിലുള്ള വലിയ വൈസര്‍ ആവരണമുണ്ട്.

അഡ്വഞ്ചര്‍ ടൂര്‍ മോഡല്‍ ഹിമാലയന്‍ പൊടിതട്ടിയാണ് ജെന്റില്‍മാന്‍ ബ്രാട്ടിന്റെ നിര്‍മാണം. കണ്ടു പരിചിതമല്ലാത്ത സ്‌പോര്‍ട്ടില്‍ രൂപത്തില്‍ കൂടുതല്‍ രസകമായാണ് ഇവനെ കസ്റ്റമൈസ് ചെയതത്. റിയര്‍ സൈഡിന് ഹിമാലയനുമായി യാതൊരു സാമ്യവുമില്ല. റൈഡിങ് പൊസിഷന്‍ ഉയര്‍ത്തിയിട്ടുണ്ട്. സിംഗിളാണ് സീറ്റ്. 16 ഇഞ്ചാണ് റിം. മെക്കാനിക്കല്‍ ഫീച്ചേര്‍സില്‍ മാറ്റമില്ല. 411 സിസി എന്‍ജിന്‍ 24.5 ബിഎച്ച്പി കരുത്തേകും, 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. റോയല്‍ എന്‍ഫീല്‍ഡിന് പുറമേ നിരവധി കമ്പനികള്‍ തങ്ങളുടെ കസ്റ്റമൈസ് മോഡലുകള്‍ ഷോയില്‍ അവതരിപ്പിച്ചിരുന്നു.

You must be logged in to post a comment Login