വ്യത്യസ്ത രൂപത്തിലും ഭാവത്തിലും സുരേഷ് ഗോപി

മലയാളത്തിന്റെ ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗോപി മലയാളത്തിലേക്ക് ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തുന്ന സമയമാണിപ്പോള്‍. സലാം കാശ്മീര്‍ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തിയ സുരേഷ് ഗോപി അനൂപ് മേനോന്റെ തിരക്കഥയില്‍ പുതിയൊരു ചിത്രത്തിന് തയ്യാറെടുക്കുകയാണ്. ഡോള്‍ഫിന്‍ ബാര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പനയമുട്ടം സുര എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.  ദീപനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Suresh_Gopi_pic2
ഇതുവരെ സുരേഷ് ഗോപി അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും പനയമുട്ടം സുരയെന്ന് അനൂപ് മേനോന്‍ തന്റെ  ഫേസ്ബുക്ക് പേജില്‍ പറയുന്നു.  ഡോള്‍ഫിന്‍ ബാറില്‍ അനൂപ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

തമിഴില്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രം ഐയില്‍ അഭിനയിച്ചു വരികയാണ് സുരേഷ് ഗോപി. മോഹന്‍ലാല്‍ നായകനാകുന്ന ഗീതാഞ്ജലിയിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്.

You must be logged in to post a comment Login