വ്യവസായ പ്രമുഖരുമായി ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി:വ്യവസായരംഗത്തെ പ്രമുഖരുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇന്ന് ചര്‍ച്ച നടത്തും. രൂപയുടെ മൂല്യത്തകര്‍ച്ചയടക്കം സാമ്പത്തികരംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് ചര്‍ച്ച. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുന്നതും ഉല്‍പാദന നയത്തിന്റെ തകര്‍ച്ചയും ചര്‍ച്ചയില്‍ വ്യവസായികള്‍ ചൂണ്ടിക്കാട്ടുമെന്നാണ് സൂചന.

വര്‍ദ്ധിക്കുന്ന വ്യാപാരകമ്മിയും രൂപയുടെ മൂല്യത്തകര്‍ച്ചയും തടയാന്‍ റിസര്‍വ് ബാങ്ക് കൈക്കൊള്ളുന്ന നടപടികളും ചര്‍ച്ചയ്ക്ക് വരും. പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തി, സുനില്‍ മിത്തല്‍, ആദി ഗോദ്രേജ്, ക്രിസ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

 

 

You must be logged in to post a comment Login