വ്യായാമം, ഭക്ഷണ ശീലത്തില്‍ കടുത്ത ചിട്ട; കുറയാത്ത വണ്ണത്തിന് പിന്നിലെ പ്രശ്‌നക്കാരന്‍ തൈറോയിഡ്?

thyroid

സ്ഥിരമായി വ്യായാമം, ഭക്ഷണ ശീലത്തില്‍ കടുത്ത ചിട്ട, എന്നിട്ടും ശരീര ഭാരത്തിനും അമിത വണ്ണത്തിനും മാത്രം സ്വല്‍പം പോലും ഇടിവില്ല. ഈ അവസ്ഥ നേരിടുന്ന നിരവധി പേരുണ്ട്. പക്ഷേ ഇതിന് കാരണം തൈറോയിഡാണെങ്കിലോ?. അമിത വണ്ണത്താല്‍ കഷ്ടപ്പെടുന്നവര്‍ തൈറോയിഡ് പരിശോധന നടത്തി നോക്കുന്നത് നല്ലതാണ്. ഹൈപ്പര്‍തൈറോയിഡിസം എന്ന അവസ്ഥ ശരീര ഭാരം ക്രമരഹിതമായി വര്‍ധിക്കാന്‍ കാരണമാകാം. ഇത് വ്യായാമത്തേയും ഡയറ്റിനേയുമെല്ലാം നിഷ്പ്രഭമാക്കി മാറ്റുകയും ചെയ്യും.

തൈറോയിഡിന്റെ ഈ പ്രശ്‌നങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് പതിവ്. ശരീര പ്രകൃതം, സ്ട്രസ് എന്നെല്ലാം പറഞ്ഞ് ശരീരത്തിന്റെ അമിത ഭാരാവസ്ഥയെ തള്ളികളയും. ലോക വ്യാപകമായി 200 മില്യണ്‍ ജനങ്ങള്‍ തൈറോയിഡ് വ്യതിയാനത്താല്‍ ബാധിക്കപ്പെട്ടെന്നാണ് കണക്ക്. നാലേ കാല്‍ കോടി ജനങ്ങള്‍ ഇന്ത്യയിലും തൈറോയിഡ് ഡസോര്‍ഡര്‍ ബാധിച്ചവരാണ്. സ്ത്രീകളിലാണ് തൈറോയിഡ് ക്രമരാഹിത്യം കൂടുതല്‍ ബാധിക്കാന്‍ സാധ്യത.

പ്രതിരോധ ശേഷിയെ ഗുരുതരമായി ബാധിക്കാനും തൈറോയിഡ് പ്രശ്‌നങ്ങള്‍ക്ക് സാധിക്കും. അയഡിന്‍ കുറവുമൂലമാണ് പണ്ട് തൈറോയിഡ് വ്യതിയാനും ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. മറ്റ് പല കാരണങ്ങളും തൈറോയിഡ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. തൈറോയിഡ് ഡിസോര്‍ഡര്‍ പൂര്‍ണ്ണമായും ഭേദപ്പെടുത്താനല്ല, പകരം നിയന്ത്രിച്ച് നിര്‍ത്താന്‍ മാത്രമേ സാധിക്കൂ.

തൈറോയിഡ് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തൊണ്ടയിലെ തൈറോയിഡ് ഗ്രന്ഥിയില്‍ നിന്നാണ് ഉണ്ടാവുക. മെറ്റബോളിസം തുടങ്ങി തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വരെ ഈ ഹോര്‍മോണുകള്‍ ആവശ്യമാണ്. തൈറോയിഡ് പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും ഉടന്‍ ചികല്‍സ തേടുകയും വേണം.

You must be logged in to post a comment Login