വ്യോമസേനാ റിക്രൂട്ട്‌മെന്റ് റാലി

air-force-jpg-image-784-410

കേരളം, മാഹി, ലക്ഷദ്വീപ് സ്വദേശികൾക്കായി കൊച്ചിയിൽ വ്യോമസേനാ റിക്രൂട്ട്‌മെന്റ് റാലി വരുന്നു. അവിവാഹിതരായ പുരുഷൻമാരായിരിക്കണം അപേക്ഷകർ. എയർമാൻ ഗ്രൂപ്പ് വൈ നോൺ ടെക്‌നിക്കൽ(ഇന്ത്യൻ എയർഫോഴ്സ് (സെക്യൂരിറ്റി) ട്രേഡിലേക്കാണു റാലി. റിക്രൂട്ട്മെന്റ് ടെസ്റ്റ് നവംബർ 21 മുതൽ മുതൽ 25 വരെ കൊച്ചിയിൽ നടക്കും. ടെസ്റ്റ് രാവിലെ അഞ്ചിന് ആരംഭിക്കും.

സ്‌ഥലം: 14 Airmen Selection Centre, Air Force, Kakkand, Kochi. ഫിസിക്കൽ ഫിറ്റ്‌നെസ് ടെസ്റ്റ് രാവിലെ എട്ടിന് ആരംഭിക്കും. റിക്രൂട്ട്മെന്റ് ടെസ്റ്റിനു ഹാജരായവരെയാണ് ഫിസിക്കൽ ഫിറ്റ്‌നെസ് ടെസ്റ്റിനു പരിഗണിക്കുക. സ്ഥലം: Jawaharlal Nehru International Stadium, Kaloor, Kochi. യോഗ്യത:കുറഞ്ഞതു മൊത്തം 50% മാർക്കിൽ കുറയാതെ ഇന്റർമീഡിയറ്റ്/പ്ലസ്‌ടു/തത്തുല്യ ജയം. ഇംഗ്ലീഷിന് 50% മാർക്കു നേടിയിരിക്കണം. മാർക്കിന്റെ ശതമാനം റൗണ്ട് ചെയ്‌ത് എഴുതരുത്. യഥാർഥ ശതമാനം മാത്രം രേഖപ്പെടുത്തുക. പ്രായപരിധി: 21 വയസു കവിയരുത്. 1997 ജനുവരി എട്ടിനും 2000 ജൂൺ 28നും മധ്യേ ജനിച്ചവരായിരിക്കണം.(രണ്ടു തീയതികളും ഉൾപ്പെടെ). ശാരീരിക യോഗ്യത

ഉയരം: കുറഞ്ഞത് 152.5 സെമീ, നെഞ്ച് കുറഞ്ഞത് അഞ്ചു സെ.മീ വികസിപ്പിക്കാൻ കഴിയണം. തൂക്കം പ്രായത്തിനും ഉയരത്തിനും ആനുപാതികം. നല്ല കേൾവിശക്‌തിയും ആരോഗ്യമുള്ള പല്ലുകളും മോണകളും. 14 ഡന്റൽ പോയിന്റ്‌സ്. വൈകല്യങ്ങളും പകർച്ചവ്യാധികളും ത്വക് രോഗങ്ങളും പാടില്ല. ശാരീരികമായും മാനസികമായും നല്ല ആരോഗ്യം.

തിരഞ്ഞെടുപ്പ്: യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന, എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, മെഡിക്കൽ പരിശോധന എന്നിവയുണ്ടാകും. 45 മിനിറ്റ് ദൈർഘ്യമുള്ള എഴുത്തുപരീക്ഷയ്‌ക്ക് സിബിഎസ്‌ഇ നിലവാരത്തിലുള്ള ചോദ്യങ്ങളുണ്ടാകും.ശാരീരികക്ഷമതാ പരീക്ഷ: അഞ്ച് മിനിറ്റ് 40 സെക്കൻഡനുള്ളിൽ 1.6 കി.മീ ഓട്ടം, എട്ട് ചിൻ അപ്പ്, 20 Bent Knee സിറ്റ് അപ്പ്, 20 പുഷ് അപ്പ്(plank type) എന്നിവയുണ്ടാകും.

അപേക്ഷാഫോം/അഡ്‌മിറ്റ് കാർഡ് നിർദിഷ്‌ട മാതൃകയിൽ തയാറാക്കി അതതു തീയതികളിൽ ബന്ധപ്പെട്ട രേഖകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം റിക്രൂട്ട്മെന്റ് ടെസ്റ്റിനു ഹാജരാകണം.

ഉദ്യോഗാർഥികൾ താഴെപ്പറയുന്ന രേഖകൾ സഹിതം റാലിക്ക് ഹാജരാകണം. ∙ എച്ച് ബി പെൻസിൽ, ഇറേസർ, ഷാർപ്‌നർ, ഗം ട്യൂബ്, സ്‌റ്റേപ്ലർ, കറുപ്പ്/നീല ബോൾ പോയിന്റ് പേന. ∙ 2016 നവംബറിലെടുത്ത ഏഴു പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോകൾ(ഫ്രണ്ട് പോർട്രേറ്റ്, തലയിൽ ഒന്നും ധരിക്കരുത്. ഫോട്ടോയുടെ പശ്‌ചാത്തലം ഇളം നിറത്തിലുള്ളതാകണം). പേരും ഫോട്ടോയെടുത്ത തീയതിയും കറുത്ത സ്ലേറ്റിൽ ഇംഗ്ലിഷ് വലിയക്ഷരത്തിൽ വെളുത്ത ചോക്കുകൊണ്ടെഴുതി ഈ സ്ലേറ്റ് നെഞ്ചോടു ചേർത്തു പിടിച്ചിരിക്കുന്ന വിധത്തിലായിരിക്കണം ∙ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റിന്റെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ നാലു പകർപ്പുകളും.(പ്രായം തെളിയിക്കുന്നതിന്). ∙ ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റിന്റെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ നാലു പകർപ്പുകളും.. ∙ ഡൊമിസൈൽ സർട്ടിഫിക്കറ്റ്, എൻസിസി സർട്ടിഫിക്കറ്റ്(ബാധകമായവർ), എന്നിവയുടെ അസലും ഓരോന്നിന്റേയും സ്വയം സാക്ഷ്യപ്പെടുത്തിയ നാലു പകർപ്പുകളും. ∙ വ്യോമസേന ഉദ്യോഗസ്‌ഥരുടെ മക്കൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റിന്റെ അസലും സാക്ഷ്യപ്പെടുത്തിയ നാലു പകർപ്പുകളും. ∙ വിമുക്‌ത ഭടൻമാരുടെയും വിരമിച്ചവരുടെയും മറ്റർഹതയുള്ളവരുടെയും മക്കൾ ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള സർട്ടിഫിക്കറ്റിന്റെ അസലും സാക്ഷ്യപ്പെടുത്തിയ നാലു പകർപ്പുകളും. ∙ നിർദ്ദിഷ്ട മാതൃകയിൽ തയാറാക്കിയ അനുമതി പത്രം. 18 വയസിൽ താഴെയുള്ളവർ ഇതിൽ രക്ഷാകർത്താവിന്റെ ഒപ്പു വാങ്ങണം. തിരഞ്ഞെടുപ്പിനു സ്വന്തം ചെലവിൽ പങ്കെടുക്കണം.

തിരഞ്ഞെടുപ്പു സംബന്ധിച്ച വിവരങ്ങൾ www.airmenselection.gov.in എന്ന വെബ്‌സൈറ്റിൽ. വിലാസം: Commanding Officer, 14 Airmen Selection Centre, VII/302 B, Vayu Sena Road, Kakkanad, Kochi (Kerala)-682030. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2427010.

You must be logged in to post a comment Login