വർക്കല… ലോകത്തിലെ ഏറ്റവും മനോഹരമായ ക്ലിഫ് ബീച്ചകളിലൊന്ന്

ഭൂമിയിലെ ഏറ്റവും മനോഹരമായ പത്ത് കടല്‍ത്തീരങ്ങളിലൊന്നായി ഡിസ്‌ക്കവറി ചാനല്‍ വര്‍ക്കലയെ തിരഞ്ഞെടുത്തതില്‍ ഒട്ടും അത്ഭുതം തോന്നിയില്ല പാപനാശം ബീച്ച് നേരിൽ കണ്ടപ്പോൾ.

ലോക സഞ്ചാരികൾക്ക് മുന്നിൽ ഗോവക്കും പോണ്ടിച്ചേരിക്കുമുള്ള കേരളത്തിന്റെ മറുപടിയാണ് വർക്കല ക്ലിഫ് ബീച്ച്..കടല്‍ത്തീരത്തെ റിസോര്‍ട്ടുകളാണ് വര്‍ക്കലയെ കേരളത്തിലെ ഹണിമൂണ്‍ പറുദീസയാക്കുന്നത്. വിദേശ രാജ്യങ്ങളിലെ ചില ബീച്ചുകളെപ്പോലെ തോന്നി‌പ്പിക്കുന്നതാണ് വര്‍‌ക്കലയിലെ ക്ലിഫ് ബീച്ച്..

കേരളത്തിലിന്ന് നിലവിലുള്ളതിൽ ഏറ്റവും മനോഹരവും സമാധാനപരവും സുന്ദരവുമായ സായാഹ്ന ഭക്ഷണ ആസ്വാദനം ലളിതമായ സംഗീതത്തിന്റെ അകമ്പടിയോടെ ഇവിടെ സാധ്യമാണ് ..

ഇസ്റയേൽ മുതൽ നോർത്ത് അമേരിക്ക വരെ നീളുന്ന രാജ്യങ്ങളിലെ ഫുഡ് മെനു മുതൽ കേരളത്തിന്റെ തനത് രുചികളും ഏറ്റവും മിതമായ വിലയിൽ ലഭ്യമാക്കുന്ന സ്കൈ ലോഞ്ച് പോലുള്ള റെസ്റ്റോറന്റുകളിൽ ഓഫ് സീസണായിട്ടും നിരവധി വിദേശികളുടെ സാന്നിധ്യം കാണാം

ലോക സഞ്ചാരികള്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് വർക്കല ക്ലിഫ് ബീച്ച് . വിദേശികളില്‍ പലരു മ‌‌ധുവിധു ആഘോഷിക്കാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ ഒന്ന്… മാസങ്ങളായി ഇവിടെ ഹോം സ്റ്റേകളിൽ തങ്ങുന്ന ചില വിദേശ കപ്പിൾസ് ഇവിടെയുണ്ട്

കോവളം ബീച്ച് വെറുപ്പിക്കുന്ന രീതിയിൽ ഏറെ വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ കടല്‍തീരത്തിന്റെ ഭംഗിയും തണുപ്പും ശാന്തതയും സൗന്ദര്യവും ആസ്വദിക്കാന്‍ സഞ്ചാരികള്‍ അഭയം പ്രാപിക്കുന്നത് വര്‍ക്കലയിലാണ്. ആ സൗന്ദര്യം എന്നും വാണിജ്യവൽക്കരിക്കപ്പെടാതെ നിലനിൽക്കപെടണം ഇവിടുത്തെ സൂര്യോദയ അസ്തമനം പോലെ.

You must be logged in to post a comment Login