ശക്തിമാന്റെ പേരില്‍ റോബേര്‍ട്ട് വധേരയും ബിജപി എംഎല്‍എയും തമ്മില്‍ വാക്കേറ്റം

robert
ഡെറാഡൂണ്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയും ബി.ജെ.പി എം.എല്‍.എ ഗണേഷ് ജോഷിയും തമ്മില്‍ പൊലീസ് കുതിര ശക്തിമാന്റെ മരണത്തെ കുറിച്ച് വാക്കേറ്റമുണ്ടായി. ഡെറാഡൂണ്‍ വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം.

ഡെറാഡൂണ്‍ വിമാനത്താവളത്തില്‍ ശക്തിമാന്റെ കൊലപാതകിയായ ബി.ജെ.പി എം.എല്‍.എ ഗണേഷ് ജോഷിയെയും പരിവാരങ്ങളെയും കണ്ടപ്പോള്‍ അദ്ദേഹത്തെ കുറിച്ചുള്ള എന്റെ അഭിപ്രായം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. തുടര്‍ന്ന് അയാള്‍ അലറിക്കൊണ്ട് ഭീഷണിമുഴക്കി എന്റെ അരികിലെത്തി വധേര പറയുന്നു. ഒപ്പം കുതിരയ്ക്ക് സംസാരിക്കാന്‍ അറിയില്ലെങ്കില്‍ തനിക്ക് അതിന് കഴിയുമെന്ന് പറഞ്ഞതായും വധേര പറഞ്ഞു.

ഈ വര്‍ഷം മാര്‍ച്ചിലാണ് ഉത്തരാഖണ്ഡ് പൊലീസ് കുതിരയായ ശക്തിമാനെ ജോഷി ആക്രമിച്ചത്. ജോഷിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശക്തിമാന്‍ പിന്നീട് ചാവുകയായിരുന്നു.

You must be logged in to post a comment Login