ശബരിമലയിലെ മൂന്നംഗ സമിതി; ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍

bjp to violate curfew in sabarimala today

ശബരിമലയില്‍ മൂന്നംഗ നിരീക്ഷണ സമിതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവിന് എതിരെ സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഉള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നല്‍കിയ ഹര്‍ജിയും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ശ്രദ്ധയില്‍പ്പെടുത്തും. നിരീക്ഷണ സമിതിയെ നിയോഗിച്ച ഹൈക്കോടതി തീരുമാനം പോലീസിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് സര്‍ക്കാരിന്റെ ആരോപണം. ശബരിമലയിലെ പോലീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.

You must be logged in to post a comment Login