ശബരിമലയില്‍ കോണ്‍ഗ്രസ് ആര്‍എസ്എസിനും ബിജെപിക്കുമൊപ്പം നീങ്ങുന്നുവെന്ന് മുഖ്യമന്ത്രി; ഭക്തിയുടെ പേരിലല്ല സമരം; പ്രശ്‌നമുണ്ടാക്കാന്‍ എത്തിയ സംഘപരിവാറുകാരുടെ പേരുകള്‍ മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: ശബരിമലയില്‍ സമരം നടത്തുന്നവരുടെ യഥാര്‍ഥ ഉദ്ദേശം വ്യക്തമായിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ കോണ്‍ഗ്രസ് ആര്‍എസ്എസിനും ബിജെപിക്കുമൊപ്പം നീങ്ങുന്നു. സമരങ്ങള്‍ ഭക്തിയുടെ പേരിലല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിധി നടപ്പാക്കാതെ നിര്‍വാഹമില്ലെന്ന് അറിയാവുന്നതാണ്. വിധി വന്നപ്പോള്‍ ഭൂരിപക്ഷം ആളുകളും സ്വാഗതം ചെയ്തതാണ്. മാധ്യമങ്ങള്‍ അതിഭീകരമായി ആക്രമിക്കപ്പെട്ടു. എല്ലാവിധ ജനാധിപത്യ അവകാശങ്ങളും കൈയടക്കുന്ന സാഹചര്യം വന്നു. ആദ്യഘട്ട പ്രതിഷേധങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടില്ല. സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടത്.  ശബരിമലയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് സംഘപരിവാര്‍ അജണ്ടയാണ്. പൊലീസ് പരമാവധി സംയമനം പാലിച്ചു. അറസ്റ്റ് സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രശ്‌നമുണ്ടാക്കാന്‍ എത്തിയ സംഘപരിവാറുകാരുടെ പേരുകള്‍ മുഖ്യമന്ത്രി പറഞ്ഞു. സന്നിധാനത്ത് ചിത്തിര ആട്ട ദിവസം പ്രശ്‌നമുണ്ടാക്കാന്‍ വന്ന രാജേഷ് ആര്‍എസ്എസ് മൂവാറ്റുപുഴ കാര്യവാഹക് ആയിരുന്നു. സതീഷ്, വിഷ്ണു സുരേഷ്, കണ്ണന്‍,അമ്പാടി, എ.വി ബിജു, എന്നിവര്‍ ക്രിമിനലുകള്‍ ആണെന്നും മുഖ്യമന്തി പറഞ്ഞു.

You must be logged in to post a comment Login