‘ശബരിമല ഉൾപെടെ ഉള്ള വിഷയങ്ങളിൽ മന്ത്രി എന്ന നിലയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തും’ : വി മുരളീധരൻ

ഉത്തരാവാദിത്വത്തങ്ങളെ ആത്മാർത്ഥമായി ഏറ്റെടുത്ത് പൂർണ വിജയത്തിലെത്തിക്കാൻ പരിശ്രമിക്കുമെന്ന് കേന്ദ്ര വിദേശകാര്യ പാർലമെൻററി കാര്യ സഹമന്ത്രി വി മുരളീധരൻ. പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളിൽ കാര്യക്ഷമമായി ഇടുപെടും. ശബരിമല ഉൾപെടെ ഉള്ള വിഷയങ്ങളിൽ മന്ത്രി എന്ന നിലയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്നും വി മുരളീധരൻ ട്വൻറി ഫോറിനോട് പറഞ്ഞു.

രണ്ടാം നരേന്ദ്ര മോദി മന്ത്രി സഭയിൽ കേരളത്തിൽ നിന്നുള്ള ഏക മന്ത്രിയായ വി മുരളീധരൻ വിദേശകാര്യ പാർലമെൻററി കാര്യ സഹമന്ത്രിയായാകും പ്രവർത്തിക്കുക. ഉത്തരവാദിത്വം ആത്മാർത്ഥമായി ഏറ്റെടുക്കുന്നുവെന്നും പ്രവർത്തനങ്ങൾ പൂർണ്ണ വിജത്തിൽ എത്തിക്കാൻ ശ്രമിക്കുമെന്നും വി മുരളീധരൻ ട്വൻറി ഫോറിനോട് പറഞ്ഞു.

ശബരിമല വിഷയത്തിൽ ബി ജെ പി സ്വീകരിച്ച നിലപാട് കോടതിയെ കാര്യങ്ങൾ ബോധ്യപെടുത്തി വിശ്വാസികളുടെ വികാരം സംരക്ഷിക്കാനാണ്. അതിനാൽ കേന്ദ്ര മന്ത്രി എന്ന നിലയിൽ ഇതിനായി സമ്മർദ്ദം ചെലുത്തുമെന്നും മുരളീധരൻ പറഞ്ഞു.

പ്രവാസികളുടെ പ്രശ്‌നങ്ങൾക്കാകും പ്രഥമിക പരിഗണന നൽക്കുക. വിമാന നിരക്ക് കുറക്കുന്നതടക്കമുള്ള വിഷയങ്ങളിൽ സമ്മർദ്ദം ചെലുത്തുമെന്നും മുരളീധരൻ കൂട്ടിചേർത്തു. സംസ്ഥാന സർക്കാരുമായി ചേർന്ന് ടിം ഇന്ത്യ എന്ന നിലയിൽ പ്രവർത്തിക്കാനാണ് നരേന്ദ്ര മോദി സർക്കാർ ആഗ്രഹിക്കുന്നത്. വിദേശകാര്യ മന്ത്രി എന്ന നിലയിൽ മറ്റു രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ പഠിച്ച് ഇടപെടും. പ്രഗൽഭരായ മന്ത്രിമാരോടും പ്രവർത്തിക്കാൻ അവസരം തന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നുവെന്നും മുരളീധരൻ കൂട്ടിചേർത്തു

You must be logged in to post a comment Login