ശബരിമല ദര്‍ശനത്തിനെത്തിയ തമിഴ്നാട് സ്വദേശിയായ 12 കാരിയെ പൊലീസ് തടഞ്ഞു

 

ശബരിമല ദര്‍ശനത്തിനെത്തിയ 12 കാരിയെ പൊലീസ് പമ്പയില്‍ തടഞ്ഞു. തമിഴ്നാട്ടിലെ വേലൂരില്‍ നിന്നും അച്ഛനൊപ്പം എത്തിയ 12 കാരിയെയാണ് പൊലീസ് പമ്പയില്‍ തടഞ്ഞത്. ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് പെണ്‍കുട്ടിയെ തടഞ്ഞത്.

തുടര്‍ന്ന് പെണ്‍കുട്ടിയെ വനിതാ പൊലീസിന്റെ സുരക്ഷയില്‍ പമ്പയില്‍ പാര്‍പ്പിച്ചു. കുട്ടിയുടെ അച്ഛനെ ശബരിമല ദര്‍ശനത്തിന് അനുവദിക്കുകയും ചെയ്തു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്ന്, പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ വരവില്‍ യാതൊരു പ്രതിഷേധവും അരങ്ങേറിയിരുന്നില്ല. ശബരിമല വിധിയില്‍ വ്യക്തതയില്ലാത്തതിനാല്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ആരെയും സന്നിധാനത്തേക്ക് കടത്തിവിടേണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. വിജയവാഡയില്‍ നിന്നെത്തിയ യുവതിമാര്‍ അടക്കം നിരവധി യുവതികളെ ഇതിനോടകം പൊലീസ് മടക്കി അയച്ചിരുന്നു.

 

You must be logged in to post a comment Login