ശബരിമല വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

Pinarayi Vijayannnn

ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സുപ്രീം കോടതി വിധി ഉടന്‍ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേവസ്വം ബോര്‍ഡ് അംഗങ്ങളുമായി ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വിധി നടപ്പിലാക്കാന്‍ സാവകാശം നല്‍കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ശബരിമലയില്‍ സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് സമയം ആവശ്യപ്പെട്ടിരുന്നു.

സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് ഉടന്‍ തീരുമാനമെടുക്കും.

You must be logged in to post a comment Login