‘ശബരിമല വിധി നടപ്പാക്കാമെങ്കിൽ എന്തുകൊണ്ട് ഫ്ളാറ്റ് പൊളിക്കാനുള്ള വിധി നടപ്പാക്കിക്കൂടാ?’ കാനം രാജേന്ദ്രൻ

'ശബരിമല വിധി നടപ്പാക്കാമെങ്കിൽ എന്തുകൊണ്ട് ഫ്ളാറ്റ് പൊളിക്കാനുള്ള വിധി നടപ്പാക്കിക്കൂടാ?' കാനം രാജേന്ദ്രൻ
തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെ അനുകൂലിച്ച് സർവകക്ഷിയോഗത്തില്‍ സിപിഐ. ശബരിമല വിധി നടപ്പിലാക്കാമെങ്കില്‍ മരട് ഫ്‌ളാറ്റ് സംബന്ധിച്ച വിധി എന്തു കൊണ്ട് നടപ്പാക്കി കൂടാ എന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു. ഉടമകളെ വഞ്ചിച്ചത് നിര്‍മ്മാതാക്കളാണ്. അതുകൊണ്ട് നിർമാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ നിയമ നിർമാണം വേണമെന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിധി നടപ്പിലാക്കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ശബരിമല വിധി വന്നപ്പോൾ നടപ്പാക്കി. ഇക്കാര്യത്തിലും സമാനമായ നിലപാടാണ് വേണ്ടതെന്നും കാനം രാജന്ദ്രേന്‍ പറഞ്ഞു.

ഫ്ലാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ സാധ്യമായ എല്ലാ തുടര്‍നടപടികളും സ്വീകരിക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. സുപ്രീംകോടതിയെ വീണ്ടും സമീക്കാനാവുമോയെന്ന കാര്യവും പരിശോധിക്കും. അറ്റോര്‍ണി ജനറലിന്‍റെ നിയമോപദേശം തേടാനും യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേഡേക്കറുമായും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തും. ഇതുവരെ കൈക്കൊണ്ട നടപടികള്‍ മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് സർ‍ക്കാര്‍ പ്രതികൂട്ടില്‍ നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവര്‍ത്തിച്ചു.

You must be logged in to post a comment Login