ശബരിമല സ്ത്രീപ്രവേശനം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ അതൃപ്തി; ദേവസ്വം ബോര്‍ഡ് നാവടക്കണമെന്ന് മുഖ്യമന്ത്രിയുടെ ശകാരം

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ റിവ്യൂ ഹര്‍ജി പരാമര്‍ശത്തില്‍ അതൃപ്തിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശബരിമലയിലെ സുപ്രീം കോടതി വിധിയ്‌ക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം ദേവസ്വം ബോര്‍ഡ് പരിശോധിക്കുമെന്ന പ്രസിഡന്റിന്റെ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്

ഇക്കാര്യം ചര്‍ച്ചയില്‍ തന്നോട് സൂചിപ്പിച്ചിരുന്നില്ലെന്നും ചര്‍ച്ച ചെയ്യാത്ത കാര്യം കൂടിക്കാഴ്ചയ്ക്ക് ശേഷം പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണെന്ന് കരുതുമെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. ശബരിമല മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള യോഗത്തിലാണ് മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെ അതൃപ്തി വ്യക്തമാക്കിയത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് എ പത്മകുമാര്‍ ഇന്നത്ത യോഗത്തിനെത്തിയിരുന്നില്ല

കൂടിക്കാഴ്ചയ്ക്ക് ശേഷം ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ പുറത്തു പറയുമ്ബോള്‍ വാക്കുകള്‍ക്ക് നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി ശകാരിച്ചു. കൂടിയാലോചന ഇല്ലാതെയാണ് പുനപരിശോധന വേണമെന്ന് പ്രസിഡന്റ് പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഇന്നലെ തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നും, തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു.

You must be logged in to post a comment Login