ശബരിമല സ്ത്രീപ്രവേശനവിധി അന്തിമമല്ല: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ശബരിമല സ്ത്രീപ്രവേശന വിധി അന്തിമമല്ല എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ശബരിമല പ്രവേശനം ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നൽകിയ ഹർജിയിലാണ് പരമാർശം. വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നതിനാൽ വിധി അന്തിമമല്ല.പ്രായ, മതഭേദമമെന്യേ ശബരിമലയിലേക്കെത്തുന്ന എല്ലാ സ്ത്രീകൾക്കും സുരക്ഷയൊരുക്കാൻ സർക്കാർ ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

സ്ത്രീപ്രവേശനം അനുവദിച്ച വിധി സുപ്രീംകോടതി പുനഃപരിശോധിക്കാൻ തീരുമാനിച്ചെങ്കിലും അത് സ്റ്റേ ചെയ്തിട്ടില്ലെന്ന് പരാതിയിൽ ബിന്ദു അമ്മിണി പരാമർശിച്ചിരുന്നു.

You must be logged in to post a comment Login