ശരീരഭാരം കുറയ്ക്കാൻ ജീരക വെള്ളം കുടിക്കാം

ഏതുവിധേനയും ശരീരഭാരം കുറയ്ക്കാനായി കാണുന്ന ഏതു വിദ്യയും പ്രയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. ഇഷ്ടഭക്ഷണങ്ങൾ ഒഴിവാക്കിയും, ഭക്ഷണ ക്രമത്തിൽ നിയന്ത്രണങ്ങൾ വരുത്തിയും, വ്യായാമങ്ങൾ പലതും മാറി മാറി ചെയ്തും അങ്ങനെയങ്ങനെ എത്രയെത്ര പരീക്ഷണങ്ങൾ! തടികുറക്കാൻ ആഗ്രഹിക്കുന്ന ഇത്തക്കാരിൽ ഒരാളാണ് നിങ്ങളെങ്കിൽ ഇനി വേറെ പരീക്ഷണങ്ങൾക്കൊന്നും പോകേണ്ട! ദിവസവും ജീരക വെള്ളം കുടിച്ചാൽ മതി. വിശ്വസിക്കാൻ സാധിക്കുന്നില്ല അല്ലേ? ഈ ചെറിയ കറികൂട്ടിൽ ഏറ്റവും മികച്ച ഔഷധങ്ങളാണ് പതിയിരിക്കുന്നത് എന്നറിമോ? പലതരം ആൻറി ഓക്സിഡെന്റുകളും ഒട്ടനവധി പോഷകഗുണങ്ങളും എല്ലാം ഈ ചെറിയ വിത്തുകളിൽ കുടികൊള്ളുന്നു. മറ്റുള്ള വിദ്യകളെ പോലെ കാര്യമായ പാർശ്വഫലങ്ങൾ ഒന്നും തന്നെ ഉണ്ടാകാത്ത സമീപനങ്ങളിൽ ഒന്നായതു കൊണ്ട് തന്നെ ഇത് ഏതു പ്രായത്തിലുള്ളവർക്കും എപ്പോൾ വേണമെങ്കിലും ഈ വിദ്യ എളുപ്പത്തിൽ പരീക്ഷിക്കാവുന്നതാണ്.

പോഷകാഹാര, വിദഗ്ധരുടെ അഭിപ്രായത്തിൽ, ജീരകം ചേർത്ത വെള്ളം അതിരാവിലെ കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണകരമാണ്. ശരീരത്തിലുണ്ടാകുന്ന പ്രതി പ്രവർത്തനങ്ങളെ നേരിടാൻ ഇത് വളരെയധികം സഹായിക്കുന്നു. ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാനും മലബന്ധവും അനുബന്ധ പ്രശ്നങ്ങളെയും പരിഹരിക്കാനും ഇത് വളരെ നല്ലതാണ്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ഇനി ജീരകവെള്ളം മതി. ജീരക വെള്ളം കുടിച്ച് ശരീരഭാരം കുറയ്‌ക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

ശരീരഭാരം കുറയ്ക്കാൻ ഇനി ജീരക വെള്ളം

വയറുവേദനയെയും ഗ്യാസിന്റെ പ്രശ്നങ്ങളെയും തടഞ്ഞു നിർത്താൻ ജീരക വെള്ളം ഒരു പരിധിവരെ സഹായിക്കും. വാസ്തവത്തിൽ, വ്യായാമത്തിനൊപ്പം ജീരക വെള്ളം പതിവായി കഴിക്കുയാണെങ്കിൽ അരക്കെട്ടിന്റെ ഭാഗങ്ങളിലും വയറിലും ഉള്ള കൊഴുപ്പ് വളരെ എളുപ്പത്തിൽ ഉരുക്കി കളയാൻ സാധിക്കും. ഇതുവഴി ശരീരഭാരം കുറയുന്നത് നിങ്ങൾക്ക് അനുഭവിച്ചറിയാനാകും.

സുഗന്ധ വ്യഞ്ജനങ്ങളിൽ ഒന്നായ ജീരകം നമ്മുടെ നിത്യജീവിതത്തിൽ നാം കഴിക്കുന്ന കറിക്കൂട്ടുകൾക്കും ഭക്ഷണ വിഭവങ്ങൾക്കും കൂടുതൽ രുചി പകരുന്ന ഒന്നാണ്. ഇത് കഴിക്കുന്നത് വഴി ശരീരത്തിന് ലഭ്യമാകുന്ന ആരോഗ്യഗുണങ്ങളും എണ്ണിയാൽ ഒടുങ്ങാത്തവയുമാണ്.

ശരീരഭാരം കുറയ്ക്കാൻ ജീരക വെള്ളം എങ്ങനെ ഫലപ്രദമാണെന്നും അത് നമ്മുടെ ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുമെന്നും ഉള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. .

ജീരക വെള്ളവും ആരോഗ്യവും

ജീരക വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ? ജീരക വെള്ളത്തിൽ പലതരത്തിലുള്ള ഉള്ള ആൻറി ഓക്സിഡൻന്റുകൾ ഒത്തു ചേർന്നിരിക്കുന്നു. ഇത് ശരീരത്തിനുള്ളിലെ ഒരുവിധപ്പെട്ട എല്ലാ വിഷാംശങ്ങളെയും പുറന്തള്ളുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ജീരകത്തിലെ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം പല പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. ഇവയിൽ അടങ്ങിയിട്ടുള്ള പോളിഫെനോളുകൾ, ഗാലിക് ആസിഡുകൾ, ക്വെർസെറ്റിൻ, കാംപ്ഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ എല്ലാം തന്നെ ഫ്രീ-റാഡിക്കൽസിനെ തടഞ്ഞുനിർത്താൻ ശേഷിയുള്ളവയാണ്. ഇവ നിയന്ത്രണ വിധേയമാകുന്നത് മൂലം ശരീരത്തിനുള്ളിലെ സമ്മർദ്ദത്തെയും വീക്കത്തെയും തടയാൻ സാധിക്കുകയും അങ്ങനെ ശരീരഭാരം വർദ്ധിപ്പിക്കുന്നത് ഒഴിവാക്കാൻ സാധിക്കുകയും ചെയ്യുന്നു.

ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുന്നു

പണ്ട് നമ്മൾ ഏതെങ്കിലും കല്യാണ വീടുകളിൽ ഭക്ഷണത്തോടൊപ്പം ജീരക വെള്ളം കൂടി വിളമ്പുന്നത് കണ്ടിട്ടുണ്ടാകും. അതിൻറെ പ്രധാന കാരണം എന്താണെന്ന് അറിയാമോ? ജീരകം വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ദഹനത്തിന് വഴിയൊരുക്കുന്നു. ജീരക വിത്തുകളിൽ തൈമോൾ എന്ന സംയുക്ത ഘടകം അടങ്ങിയിട്ടുള്ളതിനാൽ ഇത് ആമാശയ ഗ്രന്ഥികളുടെ പ്രവർത്തനത്തെ കൂടുതൽ മികവുറ്റതാക്കി കൊണ്ട് ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നു. ആഹാരത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര, കൊഴുപ്പ്, പ്രോട്ടീൻ തുടങ്ങിയ സങ്കീർണ്ണ പോഷകങ്ങളെ ഫലപ്രദമായി വേർതിരിച്ചെടുക്കാൻ ഇതുവഴി ആമാശയത്തിന് സഹായിക്കുന്നു. അതിനാൽ, വയറിളക്കം, ഓക്കാനം, ദഹനക്കേട് തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങളെ ഒഴിവാക്കാനും സാധിക്കുന്നു. മെച്ചപ്പെട്ട ദഹനപ്രക്രിയ ഉപാപചയ നിരക്കിനെ സഹായിക്കുകയും ചെയ്യുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നമെന്ന് നമുക്കറിയാം.

ചീത്ത കൊഴുപ്പിനെ ഇല്ലാതാക്കുന്നു

ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചുകളയാൻ ഏറ്റവും എളുപ്പത്തിൽ സഹായിക്കുന്ന ഒരു ചേരുവയാണ് ജീരകം. അതുകൊണ്ടു തന്നെ ജീരക വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും മികച്ച ഓപ്ഷനാണ്. നാച്ചുറൽ റെമിഡീസ് പ്രസിദ്ധീകരിച്ച ഒരു പഠന ലേഖനമനുസരിച്ച്, ജീരക വിത്തുകളിൽ ഫൈറ്റോസ്റ്റെറോളുകൾ, സാപ്പോണിനുകൾ തുടങ്ങിയ ബയോ ആക്റ്റീവ് ധാതു ഘടകങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ഇത് എല്ലായ്പ്പോഴും ശരീരത്തിലെ കൊളസ്ട്രോളിനെ പിത്തരസം ആക്കി മാറ്റുവാൻ സഹായിക്കുന്നു. കരളിന്റെ പരിപൂർണ്ണ സംരക്ഷണത്തിന് ഏറ്റവും നല്ല ഒരു ഉപാധിയാണ് ജീരക വെള്ളം. ശരീരത്തിലെ ചീത്ത കൊഴുപ്പിന്റെ അളവ് ഉരുകി പോകുമ്പോൾ ശരീരഭാരം അതേ അളവിൽ കുറയുന്നതും നിങ്ങൾക്ക് തിരിച്ചറിയാനാകും.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങളുടെ ഏറ്റവും നല്ല ഉറവിടമാണ് ജീരകം. ശരീരത്തിനുള്ളിലെ ഫ്രീ റാഡിക്കലുകളേയും വിഷാംശത്തെയും ഒക്കെ ചെറുത്തു നിർത്താൻ പ്രത്യേക കഴിവുള്ള ശക്തമായ ആന്റി ഓക്‌സിഡന്റുകളാണ് ഇവ. ജീരക വിത്തുകളിൽ ആന്റി മൈക്രോബിയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് അണുബാധയോ, ശരീരത്തിൽ സൂക്ഷ്മാണുക്കളുടെ വളർച്ചയോ വ്യാപനമോ ഒക്കെ തടഞ്ഞു നിർത്താൻ സഹായിക്കുന്നു. ജീരകം ദഹന പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ മെഗലോമിസിൻ എന്ന രാസവസ്തു പുറപ്പെടുവിക്കുന്നു. പലതരം ആൻറിബയോട്ടിക് പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഈ വസ്തുവിൽ. ഇതുകൂടാതെ പുതിയ ഗവേഷണങ്ങൾ തെളിയിക്കുന്നത് ജീരകം കഴിക്കുന്നത് വഴി ശരീരത്തിലെ വെളുത്ത രക്താണുക്കളുടേയും സെറം പ്രോട്ടീനിന്റെയും അളവ് വർദ്ധിപ്പിക്കുവാൻ സാധിക്കുമെന്നാണ്.

രക്ത ശുദ്ധീകരണത്തിന്

ജീരകം എങ്ങനെ ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കി കൊണ്ട് ദഹന പ്രക്രിയയെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു എന്ന് നമ്മൾ ഇതിനകം മനസ്സിലാക്കി. ഈ രണ്ട് പ്രതിഭാസങ്ങളുടേയും സ്വാഭാവിക ദൗത്യം ശരീരത്തിലെ രക്തത്തിന്റെ ശുദ്ധീകരിക്കലാണ്. ഒരു ജൈവ പ്രക്രിയ പലപ്പോഴും ഇങ്ങനെ ചെയിൻ കണക്കെ പ്രവർത്തിക്കും. കൃത്യമായി ശുദ്ധീകരിക്കപ്പെടുന്ന രക്തം നമ്മുടെ ശരീരത്തിത്തെ ജാഗ്രതപൂർവ്വം എല്ലായിപ്പോഴും രോഗം വിമുക്തമായി സംരക്ഷിക്കുന്നു.

ശരീരവീക്കത്തെ നിയന്ത്രിച്ചുകൊണ്ട് തടി കുറയ്ക്കാൻ

അമിതവണ്ണത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ശരീരവീക്കങ്ങൾ എന്ന് ഗവേഷണങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ജീരകം ഇതിലടങ്ങിയിരിക്കുന്ന ധാരാളം ആൻറി ഓക്സിഡന്റുകളാലും ബയോ ആക്റ്റീവ് സംയുക്തങ്ങളാലും സമൃദ്ധമാണ്. ഇതിലെ ആൻറി-ഇൻഫ്ലമേറ്ററി സവിശേഷതകൾ ഇത്തരം ശരീര വീക്കത്തെ കുറയ്ക്കാൻ സഹായിക്കുന്നു. ജീരക വെള്ളം കൂടുതൽ കുടിക്കുന്നത് വഴി ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കിക്കൊണ്ട് ശരീരഭാരം കുറയ്ക്കാനാവും.

ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് നിങ്ങളെങ്കിൽ ജീരകവെള്ളം പതിവാക്കുന്നത് വളരെയധികം ഫലപ്രദം ചെയ്യും. ആരോഗ്യ പൂർണമായതും പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാത്തതുമായതിനാൽ ഈ മാർഗ്ഗം ഏറ്റവും എളുപ്പകരവും ആയിരിക്കും. ഏതെല്ലാം രീതിയിൽ ജീരകവെള്ളം തയ്യാറാക്കി നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാം.

ജീരകവെള്ളം തയ്യാറാക്കുന്നത് എങ്ങനെ?

Method 1

ചേരുവകൾ

2 ടീസ്പൂൺ ജീരകം
1 കപ്പ് വെള്ളം

തയ്യാറാക്കേണ്ട വിധം

രണ്ട് ടീസ്പൂൺ ജീരകം കുതിർത്താനായി ഒരു കപ്പ് വെള്ളത്തിലിട്ട് ഒരു രാത്രി മുഴുവൻ വയ്ക്കുക. രാവിലെ എഴുന്നേറ്റ ശേഷം ഇളം മഞ്ഞ നിറമുള്ള ഈ വെള്ളം കുടിക്കുക.

Method 2

ചേരുവകൾ
1 ടീസ്പൂൺ ജീരകം
ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞെടുത്ത നീര്
1 കപ്പ് വെള്ളം

തയ്യാറാക്കേണ്ട വിധം

രണ്ട് ടീസ്പൂൺ ജീരകം കുറച്ച് വെള്ളത്തിലിട്ട് ഒരു രാത്രിമുഴുവൻ കുതിരാൻ വയ്ക്കുക
രാവിലെ ഇതിലേക്ക് പിഴിഞ്ഞെടുത്ത നാരങ്ങ നീരും ചേർത്ത് അരിച്ചെടുക്കാം
നന്നായി കുലുക്കിയ ശേഷം കുടിക്കാം. നാരങ്ങയിൽ വിറ്റാമിൻ-സി വലിയ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാൻ സഹായിക്കുന്ന ഒരു ആൻറി ഓക്സിഡെന്റ് ആയി പ്രവർത്തിക്കുന്നു.

Method 3

തിളപ്പിച്ചാറ്റി കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിലും വേണമെങ്കിൽ ഇഷ്ടാനുസരണം ജീരകം ചേർക്കാവുന്നതാണ്. ജീരക വെള്ളത്തിന് ഇളം മഞ്ഞ നിറം ലഭിക്കുമ്പോഴാണ് ഇത് കുടിക്കാൻ പാകമാവുന്നത്. ജീരകത്തിന്റെ രുചിയും മണവും ഒപ്പം ഈ മുഴുവൻ പോഷകങ്ങളും അപ്പോഴേക്കും ഈ വെള്ളം അതിലേക്ക് അലിയിച്ചു ചേർത്തിട്ടുണ്ടാവും.

ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തിയിട്ട ജീരകം അത് കുടിക്കുന്ന വ്യക്തിക്ക് വളരെ ഗുണപ്രദമായ പോഷകങ്ങളാണ് പകർന്നു നൽകുന്നത്. ജീരകം കൂടുതൽ സമയം വെള്ളത്തിൽ കിടക്കുന്തോറും ഈ വിത്തുകൾ അതിനുള്ളിലെ എല്ലാ പോഷകങ്ങളേയും വെള്ളത്തിലേക്ക് അലിയിച്ച് ചേർക്കുന്നു. ഇത് ഒരാളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഏറ്റവുമധികം സഹായിക്കുന്നു.

You must be logged in to post a comment Login