ശരീര പ്രദര്‍ശനം മതിയാക്കി സന്ന്യാസം സ്വീകരിച്ചു; ഇപ്പോള്‍ അതും മതിയാക്കി വിവാഹത്തിലേക്ക്; സോഫിയ ഹയാത്തിന്റെ പുതിയ ചിത്രം വൈറലാകുന്നു

ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ട് ആരാധകരെ ആവേശം കൊള്ളിച്ച നടിയും മോഡലുമായ സോഫിയ ഹയാത്ത് ഒരു ദിവസം മനംമാറ്റം മൂലം സന്യാസം ജീവിതം സ്വീകരിച്ചത് ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. മദര്‍ സോഫിയ എന്നായിരിക്കും താന്‍ ഇനി അറിയപ്പെടുകയെന്ന് സോഫിയ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചാണ് പുതിയ ജീവിതത്തിലേക്ക് കടന്നതായി അറിയിച്ചത്. എന്നാല്‍ സന്ന്യാസ ജീവിതം നയിച്ച സോഫിയയ്ക്ക് ആ ജീവിതം മടുത്തു തുടങ്ങിയെന്നാണ് സൂചന. താന്‍ വിവാഹിതയാകുന്ന കാര്യം സോഫിയ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.

Gaia Mother Sofia Hayat gets ENGAGED, gets candid about her fiance! (see pics)

വിവാഹനിശ്ചയത്തിന്റെ ചിത്രവും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാഴ്ചത്തെ ഡേറ്റിംഗിന് ശേഷമാണ് സോഫിയ വിവാഹ തീരുമാനത്തിലേക്ക് കടന്നത്. പ്രതിശ്രുത വരനെക്കുറിച്ച് ദീര്‍ഘമായ വിവരണം തന്നെ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താന്‍ ഇനി വിവാഹ ജീവിതത്തിലേക്ക് ഇല്ലെന്ന് സന്യാസം സ്വീകരിച്ച ശേഷം അവര്‍ നല്‍കിയ മാദ്ധ്യമ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ലൈംഗികതയോടെ മക്കള്‍ക്ക് ജന്മം നല്‍കുന്നതിനോടോ താല്‍പ്പര്യമില്ല. വിശുദ്ധ മാതാവായതിനാല്‍ എല്ലാവരും തന്റെ മക്കളാണെന്നും സോഫീയ സന്ന്യാസ ജീവതം സ്വീകരിച്ച ശേഷം വ്യക്തമാക്കിയിരുന്നു.

പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ എട്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് സോഫിയ പ്രശസ്തയായത്. സന്യാസ ജീവിതത്തില്‍ പ്രവേശിച്ചുവെങ്കിലും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിക്‌സ് എക്‌സ് എന്ന ബോളിവുഡ് ചിത്രത്തില്‍ അവര്‍ ഗ്ലാമറസായി അഭിനയിച്ചിരുന്നു. ഹൃത്വിക് റോഷനെ നഗ്‌നനായി കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ നടിയാണ് സോഫിയ.ഹോളിവുഡ് താരം ബ്രാഡ്‌ലി കൂപ്പര്‍, നടി ആഞ്ജലിന ജോളി തുടങ്ങിയവരെയും നഗ്‌നരായി കാണാന്‍ മോഹമുണ്ടെന്നും സോഫിയ നേരത്തെ പറഞ്ഞിരുന്നു. ഐസ് ബക്കറ്റ് ചലഞ്ചില്‍ നഗ്‌നയായി പ്രത്യക്ഷപ്പെട്ടും സോഫിയ വിവാദം സൃഷ്ടിച്ചിരുന്നു.

You must be logged in to post a comment Login