ശശാങ്ക് മനോഹര്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

sasankന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ശശാങ്ക് മനോഹര്‍ രാജിവെച്ചു. ഐസിസിയുടെ ചെയര്‍മാനായി തുടരുന്നതിനാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരിക്കുന്നത്. ഐസിസിയുടെ ചെയര്‍മാന്‍ ഇരട്ട പദവി വഹിക്കാന്‍ പാടില്ലെന്ന് ഐസിസിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അടുത്തിടെ നിയമം പാസാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മനോഹറിന്റെ രാജി.

അതേസമയം ശശാങ്ക് മനോഹറിന്റെ രാജിയില്‍ ബിസിസിഐയിലെ ഭൂരിപക്ഷത്തിനും യോജിപ്പ് ഉണ്ടായിരുന്നില്ല. ക്രിക്കറ്റിനെ ശുദ്ധീകരിക്കാനുള്ള ലോധാ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സംശുദ്ധനായ ശശാങ്ക് മനോഹറിനെ ബിസിസിഐ പ്രസിഡന്റായി നിയമിച്ചത്.

മുന്‍ ബിസിസിഐ പ്രസിഡന്റും ഐസിസി ചെയര്‍മാനുമായിരുന്ന ശരദ് പവാര്‍ ശശാങ്ക് മനോഹറിന് പകരക്കാരനായി ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍, അജയ് ശിര്‍ക്കെ, രാജീവ് ശുക്ല എന്നിവരെയും പരിഗണിക്കുന്നുണ്ട്.

You must be logged in to post a comment Login