ശശി കലിങ്കയുടെ ആ സുപ്രധാനരഹസ്യം വെളിപ്പെടുത്തി അജു

sasi-aju.png.image.470.246 (1)മലയാള സിനിമയില്‍ ഹാസ്യത്തിനു തന്റേതായൊരു ശൈലി നല്‍കിയ നടനാണ് ശശി കലിങ്ക. സ്വതസിദ്ധമായ പ്രകടനത്തിലൂടെ മലയാളികളെ ചിരിപ്പിച്ച പ്രിയനടന്‍ ഇന്ന് വലിയ ഉയരങ്ങള്‍ കീഴടക്കിയിരിക്കുന്നു. അദ്ദേഹം ഹോളിവുഡ് സിനിമയില്‍ അഭിനയിച്ചു എന്നൊരു വാര്‍ത്ത കുറച്ച് കാലമായി നമ്മള്‍ കേള്‍ക്കുകയാണ്. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ വാങ്ങുന്നതിലും എത്രയോ കൂടുതല്‍ പ്രതിഫലം വാങ്ങിയിട്ടാണത്രെ കലിങ്ക ഈ ചിത്രത്തില്‍ അഭിനയിച്ചത്.

എന്നാല്‍ ചിത്രത്തിന്റെ പേരോ, കഥാപാത്രത്തെ കുറിച്ചോ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആ സുപ്രധാനരഹസ്യം ഇപ്പോള്‍ നടന്‍ അജു വര്‍ഗീസ് വെളിപ്പെടുത്തിയിരിക്കുന്നു.

മിഷന്‍ ഇംപോസിബിള്‍ സീരിസിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഇഷ്ടനടന്‍ ടോം ക്രൂസിനൊപ്പമാണ് ശശി കലിങ്ക അഭിനയിക്കുന്നത്. ഈ ചിത്രം നിര്‍മിക്കുന്നതോ സാക്ഷാല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗും. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ ഇതൊരു അഭിമാന നിമിഷമാണെന്ന് അജു വര്‍ഗീസ് പറഞ്ഞു.

ചിത്രത്തില്‍ ബൈബിളിലെ യൂദാസ് എന്ന കഥാപാത്രത്തെയാണ് കലിങ്ക ശശി അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗദ്ദാമ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ദുബായില്‍ വെച്ചാണ് ഹോളിവുഡ് ചിത്രത്തിന്റെ പ്രവര്‍ത്തകരില്‍ ഒരാള്‍ ശശിയെ കണ്ടുമുട്ടുന്നതെന്നും ചിത്രത്തിലേക്ക് ക്ഷണിക്കുന്നതെന്നും ശശി പറയുന്നു. 2009ല്‍ കേരള കഫേ യിലെ മകള്‍ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന ശശി തുടര്‍ന്ന് നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെയാണ് മലയാളി മനസ്സില്‍ ഇടം നേടിയത്.

You must be logged in to post a comment Login