ശിവരാത്രി; മെട്രോ സര്‍വ്വീസ് പുനക്രമീകരിച്ചു

ശിവരാത്രിയോട് അനുബന്ധിച്ച് കൊച്ചി മെട്രോ സര്‍വ്വീസ് സമയത്തില്‍ മാറ്റം വരുത്തി. മഹാശിവരാത്രി ദിനമായ ഇന്ന് രാത്രി ഒരുമണി വരെ ട്രെയിന്‍ സര്‍വ്വീസ് നടത്തും. ബുധനാഴ്ച്ച  രാവിലെ അഞ്ചു മണിക്കും സര്‍വ്വീസ് ആരംഭിക്കും.

രാമലക്ഷ്മണന്മാര്‍ ജടായുവിന്റെ മരണാനന്തര കര്‍മങ്ങള്‍ നടത്തിയെന്നു കരുതപ്പെടുന്ന നദീതീരം മണ്‍മറഞ്ഞ പൂര്‍വികര്‍ക്കു ബലിയിടാനെത്തുന്ന പിന്മുറക്കാരെക്കൊണ്ടു നിറഞ്ഞുതുടങ്ങി. ക്ഷേത്രത്തില്‍ രാവിലെ ഏഴിനു തുടങ്ങിയ ലക്ഷാര്‍ച്ചന രാത്രിവരെ നീളും. നൂറുകണക്കിന് അലങ്കാര ദീപങ്ങളുടെ പ്രഭയില്‍ മുങ്ങിനില്‍ക്കുകയാണു മണപ്പുറം. പുഴയോരത്തു നൂറ്റന്‍പതോളം ബലിത്തറകള്‍ സജ്ജമാക്കിയിട്ടുണ്ട്.ആലുവ മണപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തുന്നതു പരിഗണിച്ചാണ് മെട്രോ സര്‍വ്വീസില്‍ സമയ ക്രമീകരണം വരുത്തിയിരിക്കുന്നത്. കൂടാതെ ആലുവയിലേക്ക് അധിക ബസ് സര്‍വീസും സജ്ജമാക്കിയിട്ടുണ്ട. നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇത്തവണ ശിവരാത്രി ആഘോഷം. ഇന്നു വൈകിട്ടു നാലു മുതല്‍ നാളെ ഉച്ചയ്ക്കു രണ്ടു വരെ ആലുവനഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.

You must be logged in to post a comment Login