ശുഹൈബ് കൊലപാതകം; സിപിഎം നേതാക്കള്‍ക്കെതിരെ പ്രതി മൊഴി നല്‍കിയതായി സൂചന

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തിലാകുന്നു. പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന പ്രതികളില്‍ ഒരാളായ ആകാശ് തില്ലങ്കേരി കണ്ണൂരിലെ പ്രാദേശിക നേതാക്കള്‍ക്കെതിരെ പോലീസില്‍ മൊഴി നല്‍കിയതായി സൂചനകള്‍. ഡമ്മി പ്രതികളെ നല്‍കാമെന്ന് പാര്‍ട്ടി നേതൃത്വം ഉറപ്പ് നല്‍കിയിരുന്നതായി ആകാശ് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഭരണം കൈവശമുള്ളതിനാല്‍ കേസിനെ കുറിച്ചും അന്വേഷണത്തെ കുറിച്ചും ഭയപ്പെടേണ്ടതില്ലെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞതായും ആകാശ് മൊഴി നല്‍കിയിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

You must be logged in to post a comment Login