ശോഭാ ലിമിറ്റഡിന്റെ ഫേസ്ബുക്ക് പേജിന് ആഗോള നാലാം റാങ്ക്

facebookകൊച്ചി: പ്രമുഖ റിയാല്‍റ്റി കമ്പനിയായ ശോഭാ ലിമിറ്റഡിന്റെ ഫേസ്ബുക്ക് പേജിന് എന്‍ജിനീയറിംഗ്/കണ്‍സ്ട്രക്ഷന്‍ വിഭാഗത്തില്‍ ആഗോള നാലാം റാങ്ക്. പ്രമുഖ ജര്‍മന്‍ സോഷ്യല്‍ മീഡിയ അനാലിറ്റിക്‌സ് കമ്പനിയായ ക്വിന്റ്‌ലിയുടെ റാങ്കിംഗിലാണ് ഈ നേട്ടം. ലൈക്കുകള്‍, സോഷ്യല്‍ റീച്ച്, സോഷ്യല്‍ എന്‍ഗേജ്‌മെന്റ്, ഓണ്‍ലൈന്‍ പ്രശസ്തി എന്നിവ കണക്കിലെടുത്താണ് റാങ്കിംഗ്.

നാലര ലക്ഷത്തിലേറെ ലൈക്കുകളോടെ ഈ വിഭാഗത്തില്‍ പരിഗണിക്കപ്പെട്ട ഏക ഇന്ത്യന്‍ ബ്രാന്‍ഡാണ് ശോഭ. പൂര്‍ണതയും സമയബന്ധിത നിര്‍മിതിയുമിണങ്ങുന്ന ആഗോള ഗുണനിലവാരമുള്ള പാര്‍പ്പിടങ്ങളുടെ നിര്‍മാതാവാണ് ശോഭാ എന്നതിന്റെ അംഗീകാരമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് ശോഭാ ലിമിറ്റഡ് വക്താവ് പറഞ്ഞു.

You must be logged in to post a comment Login