ശ്രദ്ധ കപൂര്‍ പിന്‍മാറി; സൈനയാകാന്‍ പരിനീതി ചോപ്ര

മുംബൈ: രാജ്യത്ത് പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്നതാണ് സൈന നെഹ്‌വാളിന്റെ ജീവചരിത്രം പ്രമേയമാകുന്ന സിനിമ. ചിത്രത്തിന്റെ ചിത്രീകരണം ഏറെ പുരോഗമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിലെ നായിക ശ്രദ്ധ കപൂര്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. പരിനീതി ചോപ്രയായിരിക്കും പുതിയ നായിക.സൈനയായി അഭിനയിക്കാന്‍ ശ്രദ്ധ കപൂര്‍ പ്രത്യേക പരിശീലനനം വരെ നടത്തിയിരുന്നു.

Image result for shraddha-kapoor-quits-saina-nehwal-biopic-parineeti-chopra

Related image

ഡെങ്ക്യു പിടിപെട്ട് നേരത്തെ ചിത്രത്തില്‍ നിന്ന് തല്‍ക്കാലം പിന്‍മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ നിന്ന് മാറുകയെന്നാണ് ശ്രദ്ധ കപൂര്‍ അറിയിച്ചിരിക്കുന്നത്. ഡേറ്റ് പ്രശ്‌നമാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്നാണ് ശ്രദ്ധ കപൂര്‍ പറയുന്നത്. എന്തായാലും പരിനീതി ചോപ്രയെ നായികയാക്കി ചിത്രീകരണം ഉടന്‍ തുടങ്ങാനാണ് തീരുമാനം. അമോല്‍ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

You must be logged in to post a comment Login