“ശ്രിയ വെഡ്‌സ് ദീപക് ”

സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറി എന്ന സിനിമയിലൂടെ മലയാളികളുടെ മനസിലിടം നേടിയ ശ്രിത ശിവദാസ് വിവാഹിതയാവുന്നു. ദുബായില്‍ എഞ്ചിനിയറായ ദീപക് നമ്പ്യാരാണ് ശ്രിതയുടെ മനം കവര്‍ന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു. ജൂലായിലാണ് വിവാഹം.

തന്റെ ഒരു സുഹൃത്ത് വഴിയാണ് ദീപക്കിനെ പരിചയപ്പെട്ടതെന്ന് ശ്രിത പറഞ്ഞു. ആദ്യം സൗഹൃദം മാത്രമായിരുന്നു. പിന്നീടെപ്പോഴോ ആ സൗഹൃദം പ്രണയത്തിന് വഴിമാറി. ദീപക്കാണ് ആദ്യം പ്രണയാഭ്യര്‍ത്ഥന നടത്തിയത്. ഇരുവര്‍ക്കും ഇഷ്ടമായതോടെ വീട്ടുകാരോട് ദീപക്കിനെ കുറിച്ച് സംസാരിക്കുകയായിരുന്നു എന്നും ശ്രിത പറഞ്ഞു.വിവാഹശേഷം താന്‍ അഭിനയിക്കുന്നതില്‍ ദീപക്കിന് എതിര്‍പ്പില്ലെന്നും ശ്രിത പറഞ്ഞു. കുടുംബജീവിതവും കരിയറും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്ന ധാരണയില്‍ തങ്ങള്‍ ഇരുവരും എത്തിയിട്ടുണ്ടെന്നും ശ്രിത വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് പത്താംനാള്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ എത്തിക്കൊള്ളാമെന്നും ശ്രിത വാക്കു നല്‍കിയിട്ടുണ്ട്.

You must be logged in to post a comment Login