ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ സ്ഥാപിക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ ഭൂമി ഉണ്ടെന്ന് രേഖകള്‍

കല്‍പറ്റ: ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ സ്ഥാപിക്കാന്‍  വയനാട്ടില്‍ ആവശ്യമായ സര്‍ക്കാര്‍ ഭൂമി ഉണ്ടെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. വയനാട്ടില്‍ റവന്യു വകുപ്പിന്റെ കൈവശം ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയുടെ വിസ്തൃതി ആയിരക്കണക്കിന് ഏക്കര്‍ വരുമെന്ന് വിവരാവകാശ നിയമ പ്രകാരം ലഭ്യമായ രേഖകള്‍ പറയുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ ഭൂരിഭാഗവും മെഡിക്കല്‍ സെന്റര്‍ സ്ഥാപിക്കാന്‍ ആവശ്യമായതാണെന്ന് റവന്യൂ വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.പാട്ടക്കാലാവധി തീരാത്ത തലപ്പുഴ ഗ്ലന്‍ലവന്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കാതെ തന്നെ മെഡിക്കല്‍ സെന്റര്‍ കൊണ്ടുവരണമെന്നാണ് ആവശ്യം.

srichitra

തലപ്പുഴയിലെ ഗ്ലെന്‍ ലെവന്‍ എസ്‌റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് പാട്ടക്കരാര്‍ ലംഘനമാകുമെന്ന് സര്‍ക്കാര്‍ രേഖകളില്‍ നിന്ന് തന്നെ വ്യക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഭൂമിയുടെ കണക്ക് പുറത്തുവരുന്നത്. എന്നാല്‍ ഗ്ലെന്‍ ലെവന്‍ എസ്‌റ്റേറ്റ് തന്നെ ഏറ്റെടുക്കാനുള്ള നീക്കം അണിയറയില്‍ ശക്തമാണ്.

You must be logged in to post a comment Login