ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സിപിഐഎം ഇന്ന് വരാപ്പുഴയില്‍ വിശദീകരണ യോഗം നടത്തും

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതിരോധത്തിലായ സിപിഐഎം ഇന്ന് വരാപ്പുഴയില്‍ വിശദീകരണ യോഗം നടത്തും. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും. കേസില്‍ ആരോപണ നിഴലിലായ സിപിഐഎം ജില്ലാ സെക്രട്ടറിയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എറണാകുളത്തുണ്ടായിരുന്നെങ്കിലും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നില്ല. ഇതില്‍ ശ്രീജിത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് അതൃപ്തിയുണ്ട്. കോടിയേരി പൊതുയോഗത്തില്‍ പങ്കെടുക്കുമെങ്കിലും ശ്രീജിത്തിന്റെ വീട്ടിലെത്തുമോ എന്നതില്‍ വ്യക്തതയില്ല. സിപിഐഎം ജില്ലാ സെക്രട്ടറി പി രാജീവ്, എസ് ശര്‍മ എംഎല്‍എ തുടങ്ങിയവരും വരാപ്പുഴ ടൗണില്‍ വൈകീട്ട് ആറിന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

You must be logged in to post a comment Login