ശ്രീദേവി മുങ്ങിമരിച്ചതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ദുബൈ: ബോളിവുഡ് താരം ശ്രീദേവി ബാത്ടബില്‍ മുങ്ങിമരിച്ചതാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫോറന്‍സിക് വിഭാഗം ബന്ധുക്കള്‍ക്ക് ഇതുമായി ബന്ധപ്പെട്ട മരണറിപ്പോര്‍ട്ട് റിപ്പോര്‍ട്ട് കൈമാറി. ഇതോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള തടസ്സം നീങ്ങി.

ദുബൈയിലെ ഹോട്ടലിലെ കുളിമുറിയിലാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനം മൂലമാണ് ശ്രീദേവി മരിച്ചതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്.

ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനാണ് ഇവര്‍ ദുബൈയിലെത്തിയത്. മരണ സമായത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു.


 

You must be logged in to post a comment Login