ശ്രീലങ്കയ്‌ക്കെതിരായ ട്വിന്റി-20 പരമ്പരയും ഇന്ത്യയ്ക്ക്  

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഉശിരന്‍ സെഞ്ചുറിയുടെ മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയും ഇന്ത്യ സ്വന്തമാക്കി. 88 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. മൂന്നു മത്സരങ്ങളുള്ള പരമ്പരയുടെ ആദ്യ കളി ഇന്ത്യ ജയിച്ചിരുന്നു.

35 പന്തില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെയും (118), 49 പന്തില്‍ 89 റണ്‍സെടുത്ത ലോകേഷ് രാഹുലിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്.

20 ഓവര്‍ പൂര്‍ത്തയാവുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 260 റണ്‍സാണ് അടിച്ചുയര്‍ത്തിയത്.

You must be logged in to post a comment Login