ശ്രീശാന്തിനെതിരായ നടപടിയില്‍ ബിസിസിയില്‍ ഭിന്നത

ന്യൂഡല്‍ഹി:  ഒത്തുകളി വിവാദത്തിന്റെ പേരില്‍ മലയാളി താരം ശ്രീശാന്തിനെതിരായ ശിക്ഷണനടപടിയില്‍ ബിസിസി ഐയില്‍ കടുത്ത ഭിന്നത. വിവിധ ക്രിക്കറ്റ് അസോസിയേഷനുകളും, ബിസിസി ഐ അംഗങ്ങളില്‍ ഒരു വിഭാദവുമാണ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്തവിലക്ക് എന്ന നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ശ്രീശാന്തിന് ആജീവനാന്ത വിലക്ക് നല്‍കിയ ബിസിസി ഐ നടപടിയ്‌ക്കെതിരെ ബീഹാര്‍,ഛാര്‍ഖണ്ഡ്, പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് എതിര്‍പ്പാണുള്ളത്. ശ്രാശാന്തിനെപ്പോലെ അന്താരാഷ്ടതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു താരത്തിനെതിരെ ഇത്രയു കടുത്ത നടപടി സ്വീകരിച്ചത്. ഒരുതരത്തിലും ന്യായികരിക്കാവുന്നതല്ല എന്ന നിലപാടാണ് ഇവര്‍ക്കുള്ളത്.

 

ശ്രീശാന്തിനെതിരായ നടപടി പുറത്തു വന്ന ശേഷം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കുന്നതിനിടെയാണ് ഇവര്‍തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സ്വന്തം താരത്തിനെതിരായ നടപടിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷനും തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനുപുറമെയാണ് ബിസിസി ഐ അംഗങ്ങലില്‍ ഒരുവിഭാഗവും നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബിസിസി ഐ അദ്ധ്യഷന്‍ എന്‍. ശ്രീനിവാസന്റെ മുഖം രക്ഷിക്കുന്നതിനുള്ള ശ്രമമായാണ് വിമതപക്ഷം ഈ നടപടിയെ കാണുന്നത്. സെപ്തംബര്‍ 29ന് ചെന്നൈയില്‍ ചേരുന്ന ബിസിസി ഐയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയിലുള്ള തങ്ങളുടെ പ്രതിക്ഷേധം അറിയിക്കാനും നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടാനുമാണ് ഇവരുടെ തീരുമാനം. ഇതോടെ താരങ്ങള്‍ക്കെതിരെ സ്വീകരിച്ച് നടപടിയെക്കുറിച്ച് വാര്‍ഷിക പൊതുയോഗത്തില്‍ വിശദീകരിക്കുക ശ്രീനിവാസന് അത്ര എളുപ്പമായിരിക്കില്ല.

You must be logged in to post a comment Login