ശ്രീശാന്ത് തിരുവനന്തപുരത്ത്, ഭീമന്‍ രഘു പത്തനാപുരത്ത്; ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു

കേരളത്തിന്റെ മുഖഛായ മാറ്റാന്‍ ശ്രമിക്കുമെന്നും, കൂടുതല്‍ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ശ്രീശാന്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.


sreesanth-
തിരുവനന്തപുരം: ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് ബിജെപി അംഗത്വം നല്‍കി. ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകും. ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ശ്രീശാന്തിന്റെ തീരുമാനം.

കേരളത്തിലെ 51 മണ്ഡലങ്ങളിലേക്കുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടികയും പ്രഖ്യാപിച്ചു. നടന്‍ ഭീമന്‍ രഘു പത്താനപുരത്തും സംവിധായകരായ അലി അക്ബര്‍ കൊടുവള്ളിയിലും രാജസേനന്‍ നെടുമങ്ങാടും ബിജെപി സ്ഥാനാര്‍ഥിയാകും.

കേരളത്തിന്റെ മുഖഛായ മാറ്റാന്‍ ശ്രമിക്കുമെന്നും, കൂടുതല്‍ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ശ്രീശാന്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

നേരത്തെ, തൃപ്പൂണിത്തുറയിലാണ് ശ്രീശാന്തിനെ ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നത്. തിരുവനന്തപുരത്ത് നടന്‍ സുരേഷ് ഗോപിയെ മല്‍സരിപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും ഇതിനോട് സുരേഷ് ഗോപിക്ക് താല്‍പര്യമില്ലായിരുന്നു. തുടര്‍ന്ന് ഇവിടെ ആരെ മല്‍സരിപ്പിക്കുമെന്ന അനിശ്ചിതത്വം നിലനില്‍ക്കെയാണ് ശ്രീശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം.

You must be logged in to post a comment Login