ശ്രീശാന്ത് പുസ്തകമെഴുതുന്നു

ശ്രീശാന്ത് പുസ്തകമെഴുതാന്‍ ഒരുങ്ങുന്നു. തന്റെ ജീവിതാനുഭവങ്ങളെയാണ് ശ്രീ പുസ്തകത്തിലേക്ക് പകര്‍ത്തുന്നത്. ക്രിക്കറ്റിലൂടെ കിട്ടിയ താരപരിവേഷത്തിന്റെ നന്‍മയും തിന്‍മയും ഒക്കെ അനുഭവിച്ചയാളാണ് ശ്രീശാന്ത്. അതുക്കൊണ്ട് തന്നെ നല്ലതും ചീത്തയുമായി തന്റെ അനുഭവങ്ങളെയാണ് ശ്രീശാന്ത് വായനക്കാരോട് പങ്കുവയ്ക്കാന്‍ തയ്യാറെടുക്കുന്നതും.

8419

കോഴ ആരോപണത്തിലൂടെ ക്രിക്കറ്റില്‍ നിന്ന് പുറത്ത് പോകേണ്ടി വന്ന ശ്രീശാന്ത് ഇപ്പോഴും പ്രതീക്ഷയിലാണ്. ക്രിക്കറ്റിലേക്കുള്ള ഒരു മടങ്ങിവരവ് ശ്രീശാന്ത് ലക്ഷ്യം വയ്ക്കുന്നു. ഭൂതകാലം കുത്തിനിറച്ച പുസ്തകം ആയിരിക്കില്ല ശ്രീശാന്തിന്റേത്. പകരം തനിക്കുണ്ടായ അനുഭവങ്ങളും അവയുടെ കാരണങ്ങളുമാണ് എഴുതുക. ക്രിക്കറ്റില്‍ നിന്ന് മാറിനിന്നുള്ള ഈ ജീവിതം തന്നെ കുറേയേറെ കാര്യങ്ങള്‍ പഠിപ്പിക്കുന്നുവെന്നും ശ്രീശാന്ത് പറയുന്നു. വിവാദങ്ങള്‍ ആളിക്കത്തിയ കാലത്തെ അനുഭവങ്ങള്‍ക്ക് പുസ്തകരൂപം ഒരുക്കുമ്പോള്‍ പലതിനോടുമുള്ള ശ്രീശാന്തിന്റെ മറുപടി കൂടിയാകും ഈ പുസ്തകം.

You must be logged in to post a comment Login