ശ്വേത പറയുന്നു: പ്രൊഫ.പീതാംബരക്കുറുപ്പ് തന്നെ വേദിയിലേക്ക് ആനയിച്ചത് അരയില്‍ പിടിച്ച്; ഇരുന്നത് കയ്യില്‍ പിടിച്ചും

കൊല്ലത്ത് പ്രസിഡന്റസ് കപ്പ് വള്ളംകളിക്കിടെ പീഡനത്തിന് ഇരയായ ശ്വേത മേനോന്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പീതാംബരക്കുറുപ്പിനെതിരെ അതി രൂക്ഷമായ പരാമര്‍ശം.മുഖ്യാതിഥിയായെത്തിയ തന്നെ കാറില്‍ നിന്ന് ഇറങ്ങിയതു മുതല്‍ പ്രൊഫ. എന്‍ പീതാംബരക്കുറുപ്പ് എംപി അരയില്‍ പിടിച്ചുകൊണ്ടാണ് നടന്നതെന്നാണ് ശ്വേതാ മേനോന്‍ പോലീസിനു നല്‍കിയ മൊഴി.

കാറില്‍നിന്ന് ഇറങ്ങിയതു മുതല്‍ വേദിവരെ അരക്കെട്ടില്‍ പിടിച്ചാണു നടന്നതെന്നും വേദിയില്‍ തന്റെ കൈ പിടിച്ചാണ് ഇരുന്നതെന്നുമാണു ശ്വേത കഴിഞ്ഞ ദിവസം കൊല്ലം ഈസ്റ്റ് പോലീസിനു മൊഴി നല്‍കിയത്. ഈ മൊഴിയാണ് ഇന്നു രാവിലെ ചാനലുകള്‍ പുറത്തു വിട്ടിരിക്കുന്നത്

പീതാംബരക്കുറുപ്പിനെതിരേ അതിരൂക്ഷമായ ആരോപണങ്ങളുന്നയിക്കുന്ന മൊഴിയാണിത്. വേദിയിലിരുന്നതു തന്റെ കൈപിടിച്ചാണെന്നും പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മാത്രമാണ് കൈവിട്ടതെന്നും മൊഴിയില്‍ പറയുന്നു. പരിപാടി അലങ്കോലമാകാതിരിക്കാനാണു താന്‍ പ്രതികരിക്കാതിരുന്നതെന്നും ശ്വേത മൊഴി നല്‍കിയിട്ടുണ്ട്.

You must be logged in to post a comment Login