ഷവോമി എംഐ4 ന് ഇന്ത്യയില്‍ വീണ്ടും വിലകുറച്ചു

Untitled-1 copyമുംബൈ: ചൈനീസ് മൊബൈല്‍ നിര്‍മ്മാതക്കളായ ഷവോമി തങ്ങളുടെ എംഐ4 ന് ഇന്ത്യയില്‍ വീണ്ടും വില കുറച്ചു. മൂന്നുമാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഈ ഫോണിന്റെ വില കുറയ്ക്കുന്നത്. ഏപ്രില്‍ മാസത്തില്‍ 16 ജിബി, 64 ജിബി എംഐ4 പതിപ്പുകളുടെ വിലയില്‍ 2,000 രൂപയുടെ കുറവ് ഷവോമി വരുത്തിയിരുന്നു.
എന്നാല്‍ പുതിയ വിലകുറവ് 64 ജിബി മോഡലിന് മാത്രമേ ലഭിക്കൂ. അതായത് പുതിയ വില 19,999 രൂപയായിരിക്കും. ഏതാണ്ട് 2000 രൂപയുടെ കുറവ് വീണ്ടും വരുത്തിയിരിക്കുന്നു. ഷവോമി എംഐ4 16 ജിബി പതിപ്പ് എന്നാല്‍്പഴയവിലയായ 17,999 രൂപയ്ക്ക് തന്നെ ലഭിക്കും

You must be logged in to post a comment Login