ഷവോമി റെഡ്മി വൈ2 ഇന്ത്യന്‍ വിപണിയില്‍

സിവോമി, റെഡ്മി വൈ2 ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. അസാധാരണ സെല്‍ഫി അനുഭവം, നിര്‍മിത ബുദ്ധി ഉപയോഗിക്കുന്ന 16 എംപി ഫ്രണ്ട് കാമറ, 12 എംപി കാമറ+5 എംപി റിയര്‍ കാമറ എന്നിവയാണ് റെഡ് മി വൈ2വിന്റെ സവിശേഷത.സ്വര്‍ണം, റോസ് ഗോള്‍ഡ്, ഡാര്‍ക്ക് ഗ്രേ എന്നീ മൂന്നു നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന് വില 9,999 രൂപ മുതലാണ്.

ഉയര്‍ന്ന ശേഷിയുള്ള ( 4ജിബി+ 64 ജിബി) പതിപ്പിന് 12,999 രൂപയാണ് വില. ആമസോ, മൈഹോം തുടങ്ങിയ ഓലൈന്‍ സ്റ്റോറുകളില്‍ ജൂ 12 മുതല്‍ റെഡ്മി വൈ2 ലഭ്യമാണ്.

റെഡ്മി വൈ2വിനൊപ്പം പൂര്‍ണ സ്‌ക്രീന്‍ അനുഭവം നല്‍കുന്ന എംഐയുഐ10 സോഫ്റ്റ്‌വേറും പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ കൂടുതല്‍ സ്ഥിരതയാര്‍ന്ന രൂപം സെപ്റ്റംബറില്‍ പുറത്തിറക്കും.

You must be logged in to post a comment Login